സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നാലുമാര്‍ഗങ്ങള്‍: ഓരോന്നിന്റെയും നികുതി ബാധ്യത അറിയാം


സീഡി

ആദായനികുതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണമിടപാടുകള്‍ സ്വാഭവികമായും നികുതിവലയ്ക്കകത്തായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണംവിറ്റ് പണമാക്കുമ്പോഴുള്ള നികുതി ബാധ്യത നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

-

റെക്കാലം താഴ്ന്നുനിന്ന സ്വര്‍ണവില കോവിഡ് വ്യാപനത്തോടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധിപേര്‍ മുന്നോട്ടുവരുന്നുണ്ട്.

ആദായനികുതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണമിടപാടുകള്‍ സ്വാഭവികമായും നികുതിവലയ്ക്കകത്തായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണംവിറ്റ് പണമാക്കുമ്പോഴുള്ള നികുതി ബാധ്യത നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നാലുമാര്‍ഗങ്ങള്‍

  1. ജുവല്‍റികളില്‍നിന്ന് നാണയമായോ, ആഭരണമായോ വാങ്ങാം.
  2. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ ഇടിഎഫ്.
  3. ഡിജിറ്റല്‍ ഗോള്‍ഡ്.
  4. ഗോള്‍ഡ് ബോണ്ട്.
ഏത് തരത്തിലാണ് സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ളത് അതിനനുസരിച്ചാണ് വില്‍ക്കുമ്പോഴുള്ള ബാധ്യത കണക്കാക്കേണ്ടത്.

നാണയം, ആഭരണം
നാണയമായും ആഭരണമായും നിക്ഷേപിക്കുന്ന രീതിയാണ് ഏറെപ്പേര്‍ക്കുംപ്രിയം. ജനകീയമായ നിക്ഷേപരീതിയുമാണത്. എത്രകാലം കൈവശം വെച്ചശേഷം വില്‍ക്കുന്നു എന്നതിനനുസരിച്ചാണ് നികുതി ബാധ്യതയുള്ളത്.

മൂന്നുവര്‍ഷത്തില്‍താഴെ കാലം കൈവശംവെച്ചശേഷം വില്‍പന നടത്തിയാല്‍ ഹ്രസ്വകല മൂലധനനേട്ടത്തിനുള്ള നികുതിയാണ് നല്‍കേണ്ടത്. നിങ്ങളുടെ വരുമാനത്തോടൊപ്പംചേര്‍ത്ത് ബാധകമായ നികുതി സ്ലാബിനനസുരിച്ചാണിത് കണക്കാക്കേണ്ടത്.

മൂന്നുവര്‍ഷത്തില്‍ക്കൂടുതല്‍കാലം കൈവശംവെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധനനേട്ടത്തിനുള്ള നികുതിയാകും ബാധകമാകുക. അതായത്, ലാഭമായി ലഭിച്ചതുകയ്ക്ക് ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് ലഭിക്കും. പണപ്പെരുപ്പ നിരക്ക് കിഴിച്ച് വരുന്നതുകയ്ക്ക് 20ശതമാനം നികുതിനല്‍കിയാല്‍മതി.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ്
ഗോള്‍ഡ് ഇടിഎഫിലെത്തുന്ന പണം ഫിസിക്കല്‍ ഗോള്‍ഡിലാണ് ഇടിഎഫ് നിക്ഷേപം നടത്തുന്നത്. മ്യൂച്വല്‍ ഫണ്ടാകട്ടെ, ഗോള്‍ഡ് ഇടിഎഫിലുമാണ് നിക്ഷേപം നടത്തുന്നത്. ഇവ രണ്ടില്‍നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനുള്ള നികുതി മുകളില്‍ വ്യക്തമാക്കിയതിന് സമാനമാണ്.

ഡിജിറ്റല്‍ ഗോള്‍ഡ്
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള പുതിയ രീതായണ് ഡിജിറ്റല്‍ ഗോള്‍ഡ്. ചെറിയതുകയ്ക്കുപോലും നിക്ഷേപം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്കുകള്‍, മൊബൈല്‍ വാലറ്റുകള്‍, ബ്രോക്കറേജ് കമ്പനികള്‍ എന്നിവയൊക്കെയാണ് സേഫ്‌ഗോള്‍ഡ് പോലുള്ളവയുമായുള്ള കൂട്ടുകെട്ടിലൂടെ ഡിജിറ്റല്‍ നിക്ഷേപരീതി അവതരിപ്പിച്ചിട്ടുള്ളത്. വാങ്ങിയ ആപ്പുവഴിതന്നെ വില്‍ക്കാനും കഴിയും. ഫിസിക്കല്‍ ഗോള്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ് എന്നിവയ്ക്ക് ബാധകമായ നികുതിതന്നെയാണ് ഇവിടെയും നല്‍കേണ്ടിവരിക.

ഗോള്‍ഡ് ബോണ്ട്
ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ വിലയ്ക്കാണ് കാലാകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ട് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. എട്ടുവര്‍ഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം വില്‍ക്കാന്‍കഴിയും. ഓഹരി വിപണിവഴി എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയുമാകാം.

എട്ടുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയശേഷം വില്‍ക്കുമ്പോഴുള്ള മൂലധനനേട്ടത്തിന് ഒരുരൂപപോലും നികുതി നല്‍കേണ്ടതില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ അഞ്ചുവര്‍ഷംകഴിയുമ്പോഴോ കാലാവധിയെത്തുംമുമ്പ് ഓഹരി വിപണിവഴി വില്‍ക്കുമ്പോഴോ മൂലധന നേട്ടത്തിന് നികുതി ബാധകമാണ്. മുകളില്‍ വിശദമാക്കിയതുപ്രകാരം അപ്പോള്‍ നികുതി നല്‍കേണ്ടിവരും.

സ്വര്‍ണത്തിന്റെ മൂല്യവര്‍ധനയ്ക്കുപുറമെ, ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചാല്‍ 2.5ശതമാനം വാര്‍ഷിക പലിശയും ലഭിക്കും. ആറുമാസംകൂടുമ്പോള്‍ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈതുക വരവുവയെക്കുക. ഈ തുകയ്ക്ക് നിങ്ങളുടെ വരുമാനമടിസ്ഥാനമാക്കിയുള്ള നികുതി സ്ലാബിനനുസരിച്ച് നികുതി നല്‍കേണ്ടതാണ്.

How gold jewellery, digital gold, gold mutual funds, ETFs, Gold Bonds are taxed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented