കരുതലോടെ ബാങ്കുകള്‍: വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടത്തില്‍ വന്‍വര്‍ധന


Money Desk

നിഷ്‌ക്രിയ ആസ്തി എട്ടു ശതമാനമായതോടെ വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നു.

പ്രതീകാത്മക ചിത്രം

കിട്ടാക്കടം കൂടിയതോടെ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ക്ക് വിമുഖത. പൊതുമേഖല ബാങ്കുകളില്‍ ഉള്‍പ്പടെ വിദ്യാഭ്യാസ വായ്പയിലെ നിഷ്‌ക്രിയ ആസ്തി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ 7.82ശതമാനമായി. ജൂണ്‍ അവസാനംവരെയുള്ള കണക്കു പ്രകാരം കുടിശ്ശിക 80,000 കോടി രൂപയിലേറെയാണ്.

വിദ്യാഭ്യാസ വായ്പ മേഖലയില്‍ നിഷ്‌ക്രിയ ആസ്തി കൂടിയതോടെ ലോണ്‍ അനുവദിക്കുന്നതില്‍ ജാഗ്രത പുലര്‍ത്താനാണ് ബാങ്കുകളുടെ നീക്കം. അതുകൊണ്ടുതന്നെ വായ്പ അനുവദിക്കാതിരിക്കുകയോ കാലതാമസമുണ്ടാക്കുകയോ ചെയ്യുന്നു. കാലതാമസം ഒഴിവാക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ അടുത്തയിടെ ധനമന്ത്രാലയം പൊതുമേഖല ബാങ്കുകളുടെ യോഗം വിളിച്ചിരുന്നു.

നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധന വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് 90ശതമാനത്തോളം വിദ്യാഭ്യാസ വായ്പകളും വിതരണംചെയ്യുന്നത് പൊതുമേഖല ബാങ്കുകളാണ്. 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ വിഹിതം ഏഴുശതമാനം മാത്രമാണെന്ന് 2022 ജൂണില്‍ പ്രസിദ്ധീകരിച്ച ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം മൊത്തം വിദ്യാഭ്യാസ വായ്പാ കുടിശ്ശിക 82,723 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഈടൊന്നും നല്‍കാതെ 7.50 ലക്ഷം രൂപവരെയുള്ള വായ്പകള്‍ അനുവദിക്കാമെന്നിരിക്കെ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ബാങ്കുകള്‍ മടിക്കുകയാണിപ്പോള്‍.

കോളേജുകളില്‍നിന്ന് പുറത്തിറങ്ങുന്ന ഉന്നത ബിരുദധാരികളുടെ എണ്ണത്തിനനുസരിച്ച് തൊഴിലസവരങ്ങള്‍ ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

Content Highlights: High NPAs in education loan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented