Photo:Gettyimages
നടപ്പ് സാമ്പത്തികവർഷത്തെ ഏഴാംഘട്ട സോവറിൻ ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,765 രൂപയാണ് ധനമന്ത്രാലയം നിശ്ചിയിച്ചിട്ടുള്ളത്. ഓൺലൈനായി നിക്ഷേപംനടത്തുമ്പോൾ 50 രൂപ കിഴിവ് ലഭിക്കും.
കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ അന്നത്തെ സ്വർണത്തിന്റെ മൂല്യം ലഭിക്കും. 2.5ശതമാനം വാർഷിക പലിശയും ബോണ്ട് വാഗ്ദാനംചെയ്യുന്നുണ്ട്. ആറുമാസം കൂടുമ്പോൾ പലിശ നിക്ഷേപകന്റെ അക്കൗണ്ടിൽ വരവുവെക്കുകയാണ് ചെയ്യുക.
ചുരുങ്ങിയത് ഒരുഗ്രാമിന് തുല്യമായ നിക്ഷേപമെങ്കിലും നടത്തണം. വ്യക്തിഗത നിക്ഷേപകർക്ക് പമാവധി നാല് കിലോഗ്രാംവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ, തിരഞ്ഞെടുത്ത പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ വഴി നിക്ഷേപിക്കാൻ കഴിയും. ഒക്ടോബർ 29ആണ് അവസാന തിയതി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..