ആര്‍ബിഐ പ്രഖ്യാപനം വരാനിരിക്കെ ബാങ്കുകള്‍ വീണ്ടും വായ്പാ പലിശ ഉയര്‍ത്തിതുടങ്ങി


Money Desk

രണ്ടുവീതം സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളുമാണ് ഓഗസ്റ്റ് ഒന്നുമുതല്‍ വായ്പ പലിശ കൂട്ടിയത്. 

Photo:Reuters

ര്‍ബിഐയുടെ നിരക്കുയര്‍ത്തല്‍ മുന്നില്‍കണ്ട് രണ്ടുവീതം സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും വായ്പാ പലിശ ഉയര്‍ത്തി. ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയില്‍ 10-15 ബേസിസ് പോയന്റിന്റെ വര്‍ധനവരുത്തിയത്.

റിപ്പോ നിരിക്കില്‍ 25-50 ബേസിസ് പോയന്റിന്റെ വര്‍ധന മുന്നില്‍കണ്ടാണ് ബാങ്കുകളുടെ നീക്കം. മോണിറ്ററി പോളിസി കമ്മറ്റി(എംപിസി)യോഗം ഓഗസ്റ്റ് മുന്നു മുതല്‍ അഞ്ചുവരെയാണ് നടക്കുന്നത്.

ഐസിഐസിഐ ബാങ്ക് ഒരുവര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്കില്‍ 15 ബേസിസ് പോയന്റാണ് വര്‍ധിപ്പിച്ചത്. ഓഗസ്റ്റ് ഒന്നുമുതലാണ് നിരക്ക് ബാധകം. ഇതോടെ ഒരുവര്‍ഷത്തെ നിരക്ക് 7.90ശതമാനമായി. യെസ് ബാങ്ക് 10 ബേസിസ് പോയന്റ് ഉയര്‍ത്തിയതോടെ പലിശ നിരക്ക് 9.05ശതമാനമായി.

പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തെ നിരക്ക് 10 ബേസിസ് പോയന്റ്‌ ഉയര്‍ത്തി. ഇതോടെ പലിശ നിരക്ക് 7.60ശതമാനമായി. ജൂണിലും ജൂലായിലും ബാങ്ക് വായ്പ പലിശ ഉയര്‍ത്തിയിരുന്നു. സമാനമായ വര്‍ധന വരുത്തിയ പിഎന്‍ബിയുടെ പലിശ 7.65ശതമാനവുമായി. നേരത്തെ ബന്ധന്‍ ബാങ്കും നിരക്കില്‍ വര്‍ധനവരുത്തിയിരുന്നു. എംസിഎല്‍ആര്‍ പ്രകാരം ഒരുവര്‍ഷത്തെ ബാങ്കിന്റെ പലിശ നിരക്ക് 9.45ശതമാനമാണ്.

മെയ് മാസത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയതിനുപിന്നാലെ ബാഹ്യ ബെഞ്ചുമാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കുകള്‍ ബാങ്കുകള്‍ ഉയര്‍ത്തിതുടങ്ങിയിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വര്‍ധനയ്ക്കുപിന്നാലെയാണ്. ഹൗസിങ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍(എച്ച്ഡിഎഫ്‌സി) ജൂണില്‍ വായ്പ പലിശ അരശതമാനം ഉയര്‍ത്തി. ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് കാല്‍ ശതമാനവും പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്.

Content Highlights: Four banks raise MCLRs ahead of RBI policy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented