നോ കോസ്റ്റ് ഇ.എം.ഐ: ആര്‍ക്കാണ് നേട്ടം?


ഡോ.ആന്റണി സി.ഡേവിസ്

നോ കോസ്റ്റ് ഇ.എം.ഐ, സീറോ കോസ്റ്റ് ഇ.എം.ഐ എന്നീ വായ്പാ പദ്ധതികള്‍വഴി ഉത്പന്നം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍.

Photo: Gettyimages

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലുള്‍പ്പടെ വിലക്കിഴിവിന്റെ ഉത്സവമാണിപ്പോള്‍ ആകര്‍ഷകമായ വിലകുറവില്‍ ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനുള്ള അവസരം എപ്പോഴും വാസുദേവന്‍ കൃത്യമായി പ്രയോജനപ്പെടുത്താറുണ്ട്.

വിലകൂടിയ മൊബൈലോ ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതിന് അദ്ദേഹം എക്കാലത്തും ആശ്രയിക്കുന്നത് കണ്‍സ്യൂമര്‍ വായ്പയെയാണ്. പ്രതിമാസം നിശ്ചിതതുക അടച്ചുകൊടുത്താല്‍മതി, ഉത്പന്നം വീട്ടിലെത്തിക്കാമല്ലോ.

മുഴുവന്‍ തുകയും നല്‍കാതെ തവണകളായി നല്‍കി ഉത്പന്നം വീട്ടിലെത്തിക്കാമെന്ന നേട്ടമാണ് അധികമാലോചിക്കാതെ പലരെയും അതിന് പ്രേരിപ്പിക്കുന്നത്. 'നോ കോസ്റ്റ് ഇ.എം.ഐ' 'സീറോ കോസ്റ്റ് ഇ.എം.ഐ' എന്നീ പേരുകളില്‍ അറിയപ്പെടുന്ന വായ്പയ്ക്ക് പലിശ ബാധ്യതയുമില്ല! ഇതൊക്കെയാണ് വാസുദേവനെ ആകര്‍ഷിച്ചിരുന്നത്.

ആ ധാരണ ശരിയാണോ?
ഉത്പന്നത്തിന്റെ നിര്‍മാതാവോ വ്യാപാരിയോ കിഴിവ് നല്‍കുന്നതിനാലാണ് അധിക പലിശ നല്‍കാതെ ഉപഭോക്താവിന് ഉത്പന്നം വീട്ടിലേത്തിക്കാന്‍ കഴിയുന്നത്. വ്യാപാരിയോ നിര്‍മാതാവോ പലിശ ബാധ്യത ഏറ്റെടുക്കുന്നതുകൊണ്ടുമാകാം.

ഉദാഹരണം പരിശോധിക്കാം
42,000 രൂപ വിലയുള്ള എ.സി വാങ്ങാന്‍ തീരുമാനിച്ചുവെന്ന് കരുതുക. പണം മുന്‍കൂര്‍ അടച്ചും ഒരുവര്‍ഷത്തെ വായ്പയെടുത്തും എ.സി വീട്ടില്‍കൊണ്ടുപോകാം. ഒരു രൂപപോലും പലിശ ബാധ്യതയില്ലെങ്കില്‍ മുഴുവന്‍ തുകയും നല്‍കി ഉത്പന്നം വാങ്ങേണ്ടതുണ്ടോ? 3,500 രൂപ വീതം 12മാസം വായ്പതുക തിരിച്ചടച്ചാല്‍ പോരെ?

കണ്‍സ്യൂമര്‍ വായ്പയുടെ പലിശ 18 ശതമാനമാണെന്ന് കരുതുക. അതുപ്രകാരം ഉപഭോക്താവ് ഒരുവര്‍ഷത്തെ വായ്പക്ക് 4,207 രൂപയാണ് പലിശ നല്‍കേണ്ടത്. ഉത്പന്നത്തിന്റെ വിലയായ 42,000 രൂപയോടൊപ്പം പലിശ തുകകൂടി നല്‍കേണ്ടിവരുമെന്ന് ചുരുക്കം. വ്യാപാരിയോ നിര്‍മാതാവോ ഈ പലിശ കടംകൊടുക്കുന്നവര്‍ക്ക് കൈമാറുമ്പോഴാണ് ഉപഭോക്താവിന് ബാധ്യതയില്ലാതാകുക.

വാസ്തവം എന്താകും?
അത്തരത്തിലൊരു മഹാമനസ്‌കത ഉപഭോക്താവിന് നല്‍കാന്‍ നിര്‍മാതാവോ കച്ചവടക്കാരോ തയ്യാറാകുമോ? ഓണ്‍ലൈനിലും ഓഫ് ലൈനിലും നോ കോസ്റ്റ് ഇ.എം.ഐയുടെ കാലമാണിത്. എല്ലാ ഉത്പന്നങ്ങളും ഈ പദ്ധതി പ്രകാരം ലഭിക്കില്ലെന്നതാണ് മനസിലാക്കേണ്ട ഒരുകാര്യം. ക്രഡിറ്റ് കാര്‍ഡിന്റെ പ്രോമോഷന്‍, കെട്ടിക്കിടക്കുന്ന പോപ്പുറല്ലാത്ത മോഡല്‍ വിറ്റഴിക്കല്‍ എന്നിവയാകാം ഇതിനു പിന്നിലെ ലക്ഷ്യം. പുതിയ മോഡല്‍ പുറത്തിറക്കുന്നതിന് മുന്നോടിയായും വിറ്റഴിക്കലുണ്ടാകാം.

ഇതേ ഉത്പന്നംതന്നെ പണം മുഴുവനും കൊടുത്ത് വാങ്ങാന്‍ തയ്യാറാണെങ്കില്‍ വിലക്കിഴിവോ ക്യാഷ് ബായ്ക്കോ ലഭിക്കുകയുംചെയ്യും. നമുക്ക് ഇഷ്ടപ്പെട്ട മോഡലുകള്‍ 'നോ കോസ്റ്റ് ഇ.എം.ഐ'യില്‍ വാങ്ങാനും കഴിഞ്ഞെന്നുവരില്ല. ഈ സ്‌കീമിലല്ലാതെ വായ്പയെടുത്ത് വാങ്ങാന്‍ കഴിയുന്നവയ്ക്കാകട്ടെ പ്രൊസസിങ് ഫീ ഇനത്തില്‍ അധികതുക നല്‍കേണ്ടിയുംവരും.

മറ്റു ലോണുകളെപ്പോലെ ഇ.എം.ഐ നിശ്ചിത സമയത്ത് തിരിച്ചടയ്ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ഭാവിയില്‍ വായ്പയെടുക്കാന്‍ തടസ്സമാകുകയും ചെയ്യും.

വായ്പയില്ലാതെ ഉത്പന്നംവാങ്ങാം
ലോണെടുത്ത് വാങ്ങുന്നതിലും നല്ലത് പണം സമാഹരിച്ച് സ്വന്തമാക്കുന്നതുതന്നെയാണ്. വിലപേശി പരമാവധി കിഴിവില്‍ പുതിയ മോഡല്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായ്പയെടുക്കുന്നതിലൂടെ നഷ്ടപ്പെടുത്തുന്നതെന്നും മനസിലാക്കുക.

antonycdavis@gmail.com

Content Highlights: Everything you need to know about no-cost EMIs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented