easy lifeനിക്ക് 50വയസ്സായി. മുംബൈ നഗരത്തില്‍ താമസിക്കുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വയം വിരമിക്കാന്‍ ഉദ്ദേശിക്കുന്നു. 80 ലക്ഷം രൂപ വിവിധ ഡെറ്റ് ഫണ്ടുകളിലായി നിക്ഷേപമുണ്ട്. പിഎഫ് അക്കൗണ്ടിലും പിപിഎഫ് എക്കൗണ്ടിലുമായി 90 ലക്ഷം രൂപയും നിക്ഷേപമുണ്ട്. 35 ലക്ഷം രൂപ ഓഹരിയിലും മ്യൂച്വല്‍  ഫണ്ടിലുമായുണ്ട്.

എനിക്കറിയേണ്ടത് പ്രതിമാസം രണ്ടു ലക്ഷം രൂപ ലഭിക്കാന്‍ എന്റെ നിക്ഷേപകങ്ങള്‍ പര്യാപ്തമാണോയെന്നാണ്. 

രവീന്ദ്രന്‍(ഇ-മെയില്‍)

ANSWER


മൊത്തം രണ്ടുകോടി രൂപയിലേറെ നിങ്ങളുടെ പേരില്‍ നിക്ഷേപമായുണ്ട്. പ്രതിമാസം രണ്ടു ലക്ഷം രൂപയെങ്കിലും ഇതില്‍നിന്ന് ആദായം ലഭിക്കണമെങ്കില്‍ 12 ശതമാനമെങ്കിലും റിട്ടേണ്‍ ലഭിക്കണം. 

നിലവില്‍ ഇത്രയും പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികളൊന്നുമില്ല. ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന ആദായം ഏഴു ശതമാനമാണ്. നാട്ടിലെ സഹകരണ ബാങ്കുകളില്‍നിന്ന് എട്ടുശതമാനവും പലിശ ലഭിക്കും.  

75 മുതല്‍ 80വയസ്സുവരെ ജീവിച്ചിരിക്കുമെന്ന് കരുതിയാല്‍തന്നെ പണപ്പെരുപ്പനിരക്കിനെ ഗൗരവമായി കാണേണ്ടതുണ്ട്. 

കൂടുതല്‍ തുക കണ്ടെത്തുന്നതിനായി നിങ്ങളുടെ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുകയെന്നതാണ് ഒരുമാര്‍ഗം. നിക്ഷേപത്തിനായി സീനയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീം, ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടുകള്‍ എന്നിവ ഭാവിയില്‍ നിക്ഷേപത്തിനായി പരിഗണിക്കാം.