QUESTION35 വയസ്സുള്ള യുവാവാണ്. കുടുംബ സ്വത്തിന്റെ വിഹിതമായി ഈയിടെ 20 ലക്ഷം രൂപ ലഭിച്ചു. അഞ്ചുവര്‍ഷ കാലാവധി ലക്ഷ്യമിട്ട് നിക്ഷേപിക്കാന്‍ മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ നിര്‍ദേശിക്കാമോ? 

പ്രദീപ്, കാട്ടൂര്‍

ANSWERറിസക് എടുക്കാനുള്ള നിങ്ങളുടെ ശേഷി അറിയാത്തിടത്തോളം കൃത്യമായ മറുപടി നല്‍കാന്‍ കഴിയില്ല. എങ്കിലും നിങ്ങളുടെ നിക്ഷേപ കാലാവധി മുന്നില്‍ കണ്ട് ലാര്‍ജ് ക്യാപ് ഫണ്ടുകളും ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടുകളും നിര്‍ദേശിക്കുന്നു.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഗ്രോത്ത്-30 ശതമാനം
എച്ച്ഡിഎഫ്‌സി ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ട് ഗ്രോത്ത്-30
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബ്ലൂ ചിപ്പ് ഫണ്ട് ഗ്രോത്ത്-20ശതമാനം
എസ്ബിഐ മാഗ്നം മള്‍ട്ടി ക്യാപ് ഗ്രോത്ത് -20 ശതമാനം

ആദ്യത്തെ രണ്ട് ഫണ്ടുകള്‍ ഡെറ്റ് ഫണ്ടുകളും അവസാനത്തെ രണ്ട് ഫണ്ടുകള്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളുമാണ്. ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപം നടത്താവുന്നതാണ്. നാലുലക്ഷം രണ്ടുഫണ്ടുകളിലായി രൂപ ഒരുവര്‍ഷ കാലയളവില്‍ നിക്ഷേപിക്കാം.