കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഓഹരി വിപണി ഇപ്പോള്‍ കനത്ത നഷ്ടത്തിലാണല്ലോ. രണ്ടുവര്‍ഷംമുമ്പ് തുടങ്ങിയ എസ്‌ഐപികളെല്ലാം ഇതോടെ നഷ്ടത്തിലായി. വിപണി തിരിച്ചുവരാന്‍ എത്രകാലമെടുക്കും? എസ്‌ഐപിയോടൊപ്പം ഒറ്റത്തവണയായി കൂടുതല്‍ നിക്ഷേപം നടത്താന്‍ യോജിച്ച സമയമാണോ ഇപ്പോള്‍?
രവീന്ദ്രന്‍(ഇ-മെയില്‍)
കോവിഡ് ബാധമൂലം ലോകമാകെ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിപണി എന്ന് തിരിച്ചുവരുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കുംകഴിയില്ല. ഒരുപക്ഷേ, മൂന്നോ നാലോ മാസമെടുത്തേക്കാം. അല്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷംവരെ വേണ്ടിവന്നേക്കാം.
ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കാര്യങ്ങളെല്ലാം ശമിച്ച് കമ്പനികള്‍ പൂര്‍വസ്ഥിതിയില്‍ ആയേക്കാം. ചില കമ്പനികളുടെ സാമ്പത്തികനില പൂര്‍ണമായും തകരാറിലാകാനും സാധ്യതയുണ്ടെന്നകാര്യംകൂടി കണക്കിലെടുക്കണം.
മൊത്തമായി ഒരുതുക നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ എസ്‌ഐപിക്ക് സമാന്തരമായി അത് ചെയ്യുക. ഒറ്റത്തവണയായി ചെയ്യാതെ ഒരുവര്‍ഷക്കാലയളവില്‍ പലതവണയായി(പ്രതിമാസം എസ്‌ഐപി പോലെ)നിക്ഷേപിക്കാം. നിക്ഷേപതുക ആവറേജ് ചെയ്യാന്‍ ഇത് സാഹായിക്കും. നഷ്ടം കുറയ്ക്കാനും വിപണി തിരിച്ചുകയറുമ്പോള്‍ മികച്ചനേട്ടം നേടാനും ഈ രീതി സഹായിക്കും.