QUESTIONeasy life27 വയസ്സുള്ള യുവാവാണ്. എന്റെ വാര്‍ഷിക വരുമാനം 5.8 ലക്ഷം രൂപയാണ്. വിവാഹിതനല്ല. ആശ്രിതനായിട്ടുള്ളത് ഇപ്പോള്‍ അച്ഛന്‍ മാത്രമാണ്. അമ്മയ്ക്ക് ഇപ്പോഴും ജോലിയുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ വിവാഹിതനാകാന്‍ ആഗ്രഹിക്കുന്നു. എത്ര തുകയുടെ ടേം പ്ലാനാണ് എടുക്കേണ്ടത്?

പി.കെ രാഗേഷ് 


ANSWERഒരാളുടെ വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടിയെങ്കിലും ഇന്‍ഷുറന്‍സ് ടേം പ്ലാന്‍ എടുക്കണം. പ്രായം അധികമായിട്ടില്ലാത്തതിനാല്‍ വാര്‍ഷിക വരുമാനത്തിന്റെ 20 ഇരട്ടിവരെ പരിരക്ഷ നല്‍കാന്‍ കമ്പനികള്‍ മടിക്കാറില്ല. 

നിലവില്‍ നിങ്ങള്‍ക്ക് ബാധ്യതകളൊന്നും ഇല്ലാത്തതിനാല്‍ 75 ലക്ഷം രൂപയുടെ ടേം പ്ലാന്‍ പരിഗണിക്കാം. നിങ്ങളുടെ വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് തുക വര്‍ധിപ്പിക്കാം. 90 ശതമാനമെങ്കിലും ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ഉള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് ടേം പ്ലാന്‍ എടുക്കാന്‍ ശ്രദ്ധിക്കുക.