QUESTIONeasy lifeഡിഎസ്പി മിഡ്ക്യാപ് ഫണ്ടിന്റെ റഗുലര്‍ പ്ലാനിലെ നിക്ഷേപകനാണ്. റഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് വിതരണക്കാരന്‍ പറഞ്ഞത്. എന്തുചെയ്യണം?

സൂരജ് നാരായണന്‍

ANSWERഫണ്ടിന്റെ റഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാന്‍ കഴിയില്ല. റെഗുലര്‍ പ്ലാനിലെ നിക്ഷേപം പിന്‍വലിച്ച്(റഡീം ചെയ്ത്) പണം വീണ്ടും അതേ ഫണ്ടിന്റെ തന്നെ ഡയറക്ട് പ്ലാനില്‍ നിക്ഷേപിക്കണം. 

ഇങ്ങനെ ചെയ്യുമ്പോള്‍ എക്‌സിറ്റ് ലോഡ് ഉണ്ടോയെന്ന് പരിശോധിക്കണം. ഡിഎസ്പി മിഡ്ക്യാപ് ഫണ്ട് ഒരുവര്‍ഷം കഴിഞ്ഞാണ് റഡീം ചെയ്യുന്നതെങ്കില്‍ എക്‌സിറ്റ് ലോഡ് ബാധകമല്ല. എസ്‌ഐപിയായാണ് നിക്ഷേപം തുടരുന്നതെങ്കില്‍ ഒരുവര്‍ഷം കഴിഞ്ഞുള്ള നിക്ഷേപം മാത്രം പിന്‍വലിച്ച് ഡയറക്ട് പ്ലാനിലേയ്ക്ക് മാറുക.