എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വല്‍ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാന്‍ യോജിച്ചത്?
2. രണ്ടാമത്തെ ലക്ഷ്യം 15-20 കോടിയുടേതാണ്. 32 വര്‍ഷത്തിനുശേഷമാണ് ഈ തുക ലഭിക്കേണ്ടത്. ഏത് വിഭാഗത്തില്‍പ്പെട്ട ഫണ്ടുകളാകും നിക്ഷേപിക്കാന്‍ യോജിച്ചത്?
അനുരാഗ് കെ.കെ
മൂന്നുവര്‍ഷംമാത്രം കാലാവധിയുള്ള ആദ്യത്തെ സാമ്പത്തിക ലക്ഷ്യത്തിന് ഡെറ്റ് ഫണ്ടിലെ നിക്ഷേപംമാണ് യോജിച്ചത്. അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ നിക്ഷേപത്തിന് പരിഗണിക്കാം.
ഫ്രാങ്ക്ളിന് ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് സേവിങ്സ് ഫണ്ട് എന്നിവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം. പ്രതിമാസം 28,000 രൂപ എസ്ഐപിയായി നിക്ഷേപിക്കേണ്ടിവരും.
33 വര്‍ഷംകൊണ്ട് 15-20 കോടി രൂപ സമാഹരിക്കാന്‍ പ്രതിമാസം 40,000 രൂപമുതല്‍ 50,000 രുപവരെ നിക്ഷേപിക്കേണ്ടിവരും. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം.
ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകള്‍ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തുക. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകള്‍ വെബ്സൈറ്റില്‍നിന്ന് തിരഞ്ഞെടുക്കുക.