QUESTIONeasy life30 വയസ്സുള്ള യുവാവാണ്. മൂന്നു ഫണ്ടുകളിലായി പ്രതിമാസം 1,500 രൂപ വീതം എസ്‌ഐപിയായി നിക്ഷേപിച്ചുവരുന്നു. ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് നിക്ഷേപം നടത്തുന്നത്.

  1. ആദിത്യബിര്‍ള എസ്എല്‍ പ്യുര്‍ വാല്യു ഫണ്ട്
  2. എല്‍ആന്റ്ടി ഇന്‍ഫ്രസ്ട്രക്ചര്‍ ഫണ്ട്
  3. എസ്ബിഐ ബ്ലുചിപ്പ് ഫണ്ട് 

ഈ മൂന്നു ഫണ്ടുകളിലെയും നിക്ഷേപം തുടരണമോയെന്നാണ് അറിയേണ്ടത്. 2000 രൂപകൂടി എസ്‌ഐപിയായി നിക്ഷേപിക്കണമെന്നുണ്ട്. അതിനായി ഒരു ഫണ്ടുകൂടി നിര്‍ദേശിക്കാമോ?

കലേഷ്, വര്‍ക്കല

ANSWERദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി മികച്ച ഫണ്ടുകളാണ് നിങ്ങള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ സെക്ടര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് നിങ്ങളുടെ റിസ്‌ക് പ്രൊഫൈലിന് യോജിച്ചതല്ല. അതുകൊണ്ടുതന്നെ എല്‍ആന്റ്ടി ഇന്‍ഫ്രസ്ട്രക്ചര്‍ ഫണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. 

മറ്റ് ഫണ്ടുകളിലെ നിക്ഷേപം തുടരാം. അതില്‍ 500 രൂപവീതം കൂട്ടി നിക്ഷേപിക്കുന്നതിലും തെറ്റില്ല. പുതിയ ഫണ്ടില്‍ നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ മികച്ച മള്‍ട്ടി ക്യാപ് ഫണ്ട് തിരഞ്ഞെടുക്കാം. എസ്ബിഐ മാഗ്നം മള്‍ട്ടിക്യാപ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇക്വിറ്റി ഫണ്ട് ഇവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം.