QUESTIONeasy life35 വയസ്സുള്ള യുവതിയാണ്. ദുബായിയില്‍ ജോലി ചെയ്യുന്നു. നിലവിലെ എന്റെ നിക്ഷേപങ്ങള്‍ താഴെപറയുന്നവയാണ്.

  1. എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് ഫണ്ട് -8000
  2. എച്ച്ഡിഎഫ്‌സി മിഡ് ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ്-10,000
  3. എച്ച്ഡിഎഫ്‌സി ടോപ്പ് 100 ഫണ്ട്-6000
  4. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബ്ലുചിപ്പ് ഫണ്ട്-6000
  5. ആദിത്യ ബിര്‍ള ടാക്‌സ് റിലീഫ് 96-10000
  6. ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലൊ ഡ്യൂറേഷന്‍ ഫണ്ട്-10,000ബാലന്‍സ്ഡ് ഫണ്ടിലായി 2.5 ലക്ഷവും നിക്ഷേപിച്ചിട്ടുണ്ട്. 

അത്യാവശ്യം റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. പത്തുവര്‍ഷത്തിനുള്ളില്‍ രണ്ടു കോടി രൂപ സമാഹരിക്കുകയാണ് എന്റെ ലക്ഷ്യം. എനിക്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമോ?


ANSWERഓഹരി അധിഷ്ഠിത പദ്ധതികളില്‍ എസ്‌ഐപിയായി 40,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിച്ചുവരുന്നത്. 10,000 രൂപ വീതം  ലോ ഡ്യൂറേഷന്‍ ഫണ്ടിലുമാണ് നിക്ഷേപം. ഇതുപ്രകാരം നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന നേട്ടം വിലയിരുത്താം.

40,000 രൂപയുടെ എസ്‌ഐപിക്ക് 12 ശതമാനം നേട്ടം ലഭിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപം 92,90,000 രൂപയായി വളരും.

10,000 രൂപയുടെ എസ്‌ഐപിയ്ക്ക് ശരാശരി 8 ശതമാനം നേട്ടം ലഭിച്ചാല്‍ 18,40,000 രൂപലഭിക്കും.

ഒറ്റത്തവണയായി ഹൈബ്രിഡ് ഫണ്ടില്‍ നിക്ഷേപിച്ച 2.5 ലക്ഷം രൂപ പത്തുവര്‍ഷംകഴിയുമ്പോള്‍ 10 ശതമാനം നേട്ടപ്രകാരം 6,50,000 രൂപയുമാണ് ലഭിക്കുക. 

ചുരുക്കത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ഇപ്പോള്‍ നടത്തുന്ന നിക്ഷേപംകൊണ്ട് 10 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നിറവേറ്റാനാകില്ല. മൊത്തം 34,19,000 രൂപമാത്രമാണ് സമാഹരിക്കാനാകുക.

ലക്ഷ്യത്തിലെത്താന്‍
പ്രതിമാസം 85,000 രൂപവീതം എസ്‌ഐപിയായി ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപിച്ചാല്‍മാത്രമേ പത്തുവര്‍ഷംകൊണ്ട് 12 ശതമാനം വാര്‍ഷികാദായപ്രകാരം രണ്ടുകോടി രൂപ നിങ്ങള്‍ക്ക് നേടാന്‍കഴിയൂ.

table