മിതമായി നഷ്ടം ഏറ്റെടുക്കാന്‍ തയ്യാറുള്ള നിക്ഷേപകനാണ് ഞാന്‍. പ്രതിമാസം 10,000 രൂപ എസ്ഐപിയായി നിക്ഷേപിക്കണമെന്നുണ്ട്. ദീര്‍ഘകാല ലക്ഷ്യമാണ് മുന്നിലുള്ളത്. ലാര്‍ജ് ക്യാപിലാണോ, മിഡ് ക്യാപിലാണോ, സ്മോള്‍ ക്യാപിലാണോ നിക്ഷേപിക്കേണ്ടത്? ഈ തുക ഒറ്റ ഫണ്ടിലാണോ രണ്ട് ഫണ്ടിലായാണോ നിക്ഷേപിക്കേണ്ടത്.
തോമസ് ജോസഫ്
മിതമായി റിസ്ക് ഏറ്റെടുക്കാന്‍ കഴിയുന്ന നിങ്ങള്‍ക്ക് യോജിച്ചത് മള്‍ട്ടിക്യാപ് ഫണ്ടുകളാണ്. ഏഴു മുതല്‍ പത്തുവര്‍ഷംവരെ എസ്ഐപി നിക്ഷേപം തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് മിക്ച്ച നേട്ടമുണ്ടാക്കാം.
ഒരു ഫണ്ടിലോ അല്ലെങ്കില്‍ രണ്ട് ഫണ്ടിലോ ആയി നിക്ഷേപിക്കാം. മികച്ച മള്‍ട്ടിക്യാപ് ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇക്വിറ്റി ഫണ്ട്, ഫ്രാങ്ക്ളിന് ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് - ഇതിലേതെങ്കിലും ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം.