QUESTIONവിവിധ കാറ്റഗറികളിലെ എട്ടു മ്യൂച്വല്‍ ഫണ്ടുകളിലായി 34 ലക്ഷം രൂപ ഞാന്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേറ്റുമെന്റുകള്‍ പരിശോധിച്ചപ്പോള്‍ എട്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോധ്യപ്പെട്ടു. ഇപ്പോഴത്തെ നിക്ഷേപമൂല്യം 26 ലക്ഷമായി കുറയുകയും ചെയ്തു. ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്‌ഐപിയായാണ് നിക്ഷേപം നടത്തിവരുന്നത്.

ഈ സാഹചര്യത്തില്‍ എസ്‌ഐപി നിര്‍ത്തി നിക്ഷേപം പിന്‍വലിച്ച് സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറുന്നതാണോ നല്ലത്? അപ്പോള്‍ കൂടുതല്‍ നഷ്ടം ഒഴിവാക്കാമല്ലോ.

വിമല്‍ കാര്‍ത്തിക്

ANSWERപ്പോള്‍ നിക്ഷേപം പിന്‍വലിച്ച് സ്ഥിര നിക്ഷേ പദ്ധതികളിലേയ്ക്ക് മാറ്റുന്നത് നിങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. ഇപ്പോള്‍ കടലാസിലുള്ള നഷ്ടം അപ്പോള്‍ യാഥാര്‍ഥ്യമാകുമെന്ന് മനസിലാക്കുക. വിപണിയില്‍ 30ശതമാനത്തോളം ഇടിവുണ്ടായതാണ് നിങ്ങളുടെ ഫണ്ടുകളിലും പ്രതിഫലിച്ചത്. 

ഓഹരിയിലെയും ഓഹരി അധിഷ്ഠിത ഫണ്ടുകളിലെയും നിക്ഷേപം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. വിപണി ഇടിയുമ്പോള്‍ വിറ്റുമാറുന്നത് ഗുണംചെയ്യില്ല. എസ്‌ഐപി നിക്ഷേപം തുടരുക. 

വിപണി താഴ്ന്നിരിക്കുന്ന സമയത്ത് നിക്ഷേപിക്കുന്നതുകയ്ക്ക് കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കും. പിന്നീട് വിപണി കയറുമ്പോള്‍ അത് മികച്ചനേട്ടം നല്‍കാന്‍ സഹായിക്കുകയും ചെയ്യും. എസ്‌ഐപിയുമായി മുന്നോട്ടുപോകുക. സ്‌റ്റേറ്റ്‌മെന്റ് ഭാവിയില്‍ മികച്ച നേട്ടത്തിന്റെ കണക്കുകള്‍ കാണിക്കും.