ല്ലാവരും ഓഹരി നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നു. എന്റെ കൈവശം 40 ലക്ഷം രൂപയുണ്ട്. സ്ഥിര നിക്ഷേപത്തിന് നാമാത്രമായ പലിശയാണ് ലഭിക്കുന്നത്. 20 ലക്ഷം രൂപ ഒറ്റത്തവണയായി ഇക്വറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേിക്കാനാണ് പ്ലാൻ. ഇപ്പോൾ അതിന് അനുയോജ്യമായ സമയമാണോ?

വിപിൻ, കൊടകര

റെ വർഷമെടുത്താകും 20 ലക്ഷംരൂപ സമ്പാദിച്ചിട്ടുണ്ടാകുക. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് പലിശ കുറവാണെന്നതുകൊണ്ടുമാത്രം ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ല. റിസ്‌ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ് എന്നിവയെല്ലാം പരിഗണിച്ചുമാത്രമെ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്താവൂ. 

വിപണി എക്കാലത്തെയും ഉയർന്ന നിലാവരത്തിൽ തുടരുന്നതിനാൽ ഒറ്റത്തവണയായി വൻതുക നിക്ഷേപിക്കുന്നത് ഉചിതമാകില്ല. നിക്ഷേപംനടത്തിയതിനുശേഷം വിപണി തകർന്നാൽ, തുടർന്നുണ്ടായേക്കാവുന്നു ഇടിവിൽനിന്ന് രക്ഷപ്പെടാൻ നിക്ഷേപം പിൻവലിക്കാൻ പ്രേരണയുണ്ടായേക്കാം. അത് ദീർഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപത്തെ ബാധിക്കുകയുംചെയ്യും. 

ഇക്കാര്യങ്ങൾ പരിഗണിച്ച്, എസ്‌ഐപിയായി നിക്ഷേപിക്കുന്നതാകും ഉചിതം. 20 ലക്ഷം രൂപ ഘട്ടംഘട്ടമായി, അതായത് 12-24 മാസമെടുത്ത് ഇക്വിറ്റി ഫണ്ടിലേക്ക് മാറ്റാം. വിപണിയിലെ ഏറ്റക്കുറച്ചിലിന്റെനേട്ടം പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും. അച്ചടക്കവും ക്ഷമയുമുള്ള നിക്ഷേപകനായാൽ ആജീവനന്തം അതിന്റെ പ്രയോജനംനേടാൻ കഴിയുമെന്നാണ് ചരിത്രംതെളിയിച്ചിട്ടുള്ളത്.