?അടിയന്തിരാവശ്യങ്ങള്‍ക്കുള്ള പണത്തിന്റെ ഒരുഭാഗം ല്വിക്ഡ് ഫണ്ടിലാണ് ഞാന്‍ നിക്ഷേപിച്ചിരിക്കുന്നത്. ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറുഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് ഭാവിയിലുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്നോടിയായി കാണുന്നു. 

easy lifeബാങ്ക് സേവിങ്‌സ് അക്കൗണ്ടിലാണെങ്കില്‍ പരിമിതമായ ആദായമാണ് നല്‍കിവരുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപിക്കാവുന്ന ല്വിക്ഡ് ഫണ്ടുകള്‍ നിര്‍ദേശിക്കാമോ? 

ജോബി ജോര്‍ജ്, ലക്‌നൗ.

=ഡെറ്റ് ഫണ്ടുകളിലുണ്ടാകുന്ന റിസ്‌ക് ലിക്വിഡ് ഫണ്ടുകള്‍ക്കും ബാധകമാണ്. അതുകൊണ്ടുതന്നെ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. 

ലിക്വിഡ് ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ ചെലവ് അനുപാതംമാത്രം നോക്കിയാല്‍പോര. ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന കടപ്പത്രങ്ങളുടെയും സെക്യൂരിറ്റികളുടെയും മറ്റ് മണിമാര്‍ക്കറ്റ് ഉപകരണങ്ങളുടെയും ക്രഡിറ്റ് ക്വാളിറ്റികൂടി വിലയിരുത്തണം. 

അതുകൊണ്ടുതന്നെ, ആക്‌സിസ് ലിക്വിഡ് ഫണ്ട്, ഐഡിഎഫ്‌സി ക്യാഷ്, എച്ച്ഡിഎഫ്‌സി ലിക്വിഡ് ഫണ്ട് എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം. ശരാശരി ആറുശതമാനമാണ് ഈ ഫണ്ടുകള്‍ ഒരുവര്‍ഷംക്കാലയളവില്‍ നല്‍കിയിട്ടുള്ള ആദായം.