മുംബൈയിൽ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മനു പ്രകാശ്. നിലവിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയാണ്. ചെലവാകട്ടെ 2,40,000 രൂപയും. 27കാരനായ മനു വിരമിക്കാൻ ഉദ്ദേശിക്കുന്നത് 45-ാംവയസ്സിലാണ്. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ എത്രതുക സമാഹരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. 

ജോലി ലഭിച്ച് അധികംവൈകാതെതന്നെ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപംനടത്താൻ തയ്യറായ മനു അഭിന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വിലയിരുത്തി വിരമിച്ചശേഷമുള്ള ജീവിതത്തിന് എത്രതുക വേണ്ടിവരുമെന്നും അതിനായി പ്രതിമാസം എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്നും കണക്കാക്കാം. 

അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിമാസ ജീവിതചെലവ് 20,000 രൂപയാണ്. ശരാശരി ഏഴ് ശതമാനം വിലക്കയറ്റം പരിഗണിച്ചാൽ 18 വർഷം കഴിയുമ്പോൾ 67,599 രൂപയായി ജീവിതചെലവ് ഉയരും. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ 1.84 കോടി(1,84,43,411 രൂപ)യാണ് ഭാവിയിൽ ജീവിക്കാൻ അദ്ദേഹത്തിന് ആവശ്യമായിവരിക. നിക്ഷേപത്തിന് 12ശതമാനം വാർഷികാദായം(സിഎജിആർ) ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ ഈതുക കണ്ടെത്താൻ പ്രതിമാസം 24,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ജീവിതായുസ്സ് 80 വയസ്സാണ് കണക്കാക്കിയിട്ടുള്ളത്. 

ശമ്പളത്തിൽ വർധനവുണ്ടാകുന്നതിന് ആനുപാതികമായി എസ്‌ഐപി തുകയിൽ ഓരോവർഷംവും 10ശതമാനം വർധനവരുത്തിയാൽ 45 വയസ്സാകുമ്പോൾ 2.85 കോടി സമാഹരിക്കാൻ അദ്ദേഹത്തിന് കഴിയും. അതായത് നേരത്തെതിൽനിന്ന് വ്യത്യാസമായി ഒരു കോടി രൂപ അധികമായി ലഭിക്കുമെന്ന് ചുരുക്കം.

നിലവിലെ സാഹചര്യത്തിൽ ചെലവും നിക്ഷേപവും കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപകൂടി നിക്ഷേപിക്കാൻ ബാക്കിയുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ഭാവികാര്യങ്ങൾ, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവക്ക് പണംകണ്ടെത്താനും ഈതുക വിനിയോഗിക്കാം. റിട്ടയർമെന്റിന് ആവശ്യമായ തുകകിഴിച്ച് ബാക്കിയുള്ള ഒരു കോടി രൂപയും പ്രതിമാസം 6,000 രൂപ വീതം നിക്ഷേപിക്കുമ്പോൾ(വർഷത്തിൽ 10ശതമാനംവർധനപ്രകാരം) 70 ലക്ഷംരൂപയും അധികമായി ലഭിക്കും. 

നിക്ഷേപത്തിന് നിർദേശിക്കുന്ന പദ്ധതികൾ:

  • ആക്‌സിസ് ബ്ലൂചിപ് ഫണ്ട്: പ്രതിമാസം 10,000 രൂപ(എസ്‌ഐപി)
  • എസ്ബിഐ നിഫ്റ്റി നെക്‌സറ്റ് 50 ഇടിഎഫ്: 10,000 രൂപ (പ്രതിമാസം)
  • റിക്കറിങ് ഡെപ്പോസിറ്റ് : 4,000 രൂപ (പ്രതിമാസം)
Investment PORTFOLIO
Fund/ETF 1Yr Return* 5Yr Return  7Yr Return Expense Ratio
Axis Bluechip 44.63 18.40 16.21 0.49%
SBI ETF Nifty Next 50  43.81 12.88 - 0.15%
*Return as on 13 Aug 2021