നിക്ക് ഇപ്പോള്‍ 40 വയസ്സ് പ്രായമുണ്ട്. 60ാമത്തെ വയസ്സില്‍ റിട്ടയര്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നു. 20 വര്‍ഷത്തിലധികം എസ്‌ഐപിയായി നിക്ഷേപിക്കാന്‍ തയ്യാറാണ്. 

നിലവില്‍ കാര്യമയാ നിക്ഷേപമൊന്നുമില്ല. ബാങ്കില്‍ രണ്ടു ലക്ഷം രൂപയാണുള്ളത്. നാലുവര്‍ഷം കഴിയുമ്പോള്‍ വട്ടമെത്തുന്ന ഒരു ചിട്ടിയുണ്ട്. അപ്പോള്‍ അതില്‍നിന്ന് നാലു ലക്ഷം രൂപ ലഭിക്കും.

20 വര്‍ഷം കഴിഞ്ഞ് റിട്ടയര്‍ ചെയ്യുമ്പോള്‍ രണ്ടു കോടി രൂപ സമാഹരിക്കാന്‍ യോജിച്ച എസ്‌ഐപി നിര്‍ദേശിക്കാമോ? 

മനോഹരന്‍(ഇ-മെയില്‍)

ANSWERശരാശരി 12 ശതമാനം ആദായം ലഭിക്കുമെന്ന് കരുതിയാല്‍ 60 വയസ്സാകുമ്പോള്‍ രണ്ടു കോടി രൂപ സമാഹരിക്കാന്‍ നിങ്ങള്‍ പ്രതിമാസം ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കേണ്ടിവരിക 20,000 രൂപയാണ്. 

ഈ കാലയളവില്‍ നിങ്ങള്‍ മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 48 ലക്ഷം രൂപമാത്രമാണ്. 1.5 കോടി രൂപയോളം നിങ്ങള്‍ക്ക് മൂലധന നേട്ടം ലഭിക്കുമെന്ന് ചുരുക്കം. 

നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ മൂന്നു കോടി രൂപ ലഭിക്കും അപ്പോഴും നിക്ഷേപിച്ച തുകയ്ക്ക് മാറ്റമില്ല 48 ലക്ഷംതന്നെ. എന്നാല്‍ മൂലധന നേട്ടം 2.6 കോടിയായി ഉയരും. 

അതുമല്ല നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ രണ്ടു കോടി രൂപ സമാഹരിക്കാന്‍ പ്രതിമാസം 13,000 രൂപ വീതം നിക്ഷേപിച്ചാല്‍ മതി. 

സാമ്പത്തിക ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ദീര്‍ഘകാലം(20 വര്‍ഷം) മുന്നിലുള്ളതിനാല്‍ മികച്ച ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപിക്കാം. അത്യാവശ്യം റിസ്‌ക് എടുക്കാന്‍ മനസാന്നിധ്യമുള്ളയാളാണ് നിങ്ങളെങ്കില്‍ മിഡ് ക്യാപ്, മള്‍ട്ടി ക്യാപ്, ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം. 

നിക്ഷേപിക്കാവുന്ന ഫണ്ടുകള്‍
ഡിഎസ്പി മിഡ് ക്യാപ് (പത്തുവര്‍ഷ ആദായം 15.28 ശതമാനം*)
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ബ്ലൂചിപ് (പത്തുവര്‍ഷ 
ആദായം 12.70 ശതമാനം*)
എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (പത്തുവര്‍ഷ
ആദായം 17.56 ശതമാനം*)

*റിട്ടേണ്‍ കണക്കാക്കിയ തിയതി: 21 നവംബര്‍ 2019

TABLE

How much should I invest in a month for retirement?