ദുബായിയില്‍ 10 വര്‍ഷമായി ജോലിചെയ്തുവരുന്നു. പ്രതിമാസം 1.5 ലക്ഷം രൂപവീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെന്നുണ്ട്. നല്ല ഫണ്ടുകള്‍ പറഞ്ഞുതരുമോ?
ദേവ് ആനന്ദ്(ഇ-മെയില്‍)
വിപണിയില്‍ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകള്‍ നിങ്ങള്‍ക്ക് യോജിച്ചവയാകണമെന്നില്ല. നിക്ഷേപ കാലയളവ്, റിസ്‌ക് എടുക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യം എന്നിവ വിലയിരുത്തിയാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടുതന്നെ വിപണിയിലുള്ള മികച്ച ഫണ്ടുകളേക്കാള്‍ താങ്കളുടെ നിക്ഷേപ ലക്ഷ്യത്തിന് യോജിച്ച ഫണ്ടുകളാണ് കണ്ടെത്തേണ്ടത്.
പ്രതിമാസം ഒന്നര ലക്ഷം രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്നുമാത്രമാണ് ചോദ്യത്തില്‍നിന്ന് വ്യക്തമായത്. സമ്പത്തിക ലക്ഷ്യങ്ങളോ, നിക്ഷേപ കാലയളവോ വ്യക്തമാക്കിയിട്ടില്ല.
എത്രകാലം നിക്ഷേപം തുടരാന്‍ കഴിയുമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതായയത്, ഹ്രസ്വകാലത്തേയ്ക്കാണ് നിക്ഷേപമെങ്കില്‍ ഡെറ്റ് വിഭാഗത്തിലെ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളാണ് ഉചിതം. അതേസമയം അഞ്ചുവര്‍ഷത്തേക്കാള്‍ കൂടുതല്‍കാലം നിക്ഷേപം നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ പരിഗണിക്കാം.
റിസ്‌ക് എടുക്കാനുള്ള കഴിവാണ് അടുത്തതായി വിലയിരുത്തേണ്ടത്. റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഡെറ്റ് ഫണ്ടുകളില്‍മാത്രം നിക്ഷേപിക്കുക. ഡെറ്റ് വിഭാഗത്തില്‍തന്നെ റിസ്‌ക് അനുസരിച്ച് വ്യത്യസ്ത കാറ്റഗറികളുണ്ട്. അതില്‍ താരതമ്യേന റിസ്‌ക് കുറഞ്ഞവയാണ് ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍.
അതേമസം, അല്പം റിസ്‌ക് എടുത്താലും മികച്ച നേട്ടംവേണമെന്നുള്ളവര്‍ ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. റിസ്‌കെടുക്കാം പരമാവധിനേട്ടം വേണമെന്നുണ്ടെങ്കില്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗത്തിലെ ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഈ ഫണ്ടുകളില്‍ നിശ്ചിത അനുപാതത്തില്‍ നിക്ഷേപം നടത്തുകയുമാകാം.
നിക്ഷേപിക്കാനിതാ മികച്ച 30 മ്യൂച്വല്‍ ഫണ്ടുകള്‍
Can you suggest a suitable fund to invest Rs 1.5 lakh per month?