QUESTIONമ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി നിക്ഷേപം തുടങ്ങിയിട്ട് ഒരുവര്‍ഷമെ ആയിട്ടുള്ളൂ. ഫണ്ടുകള്‍ ഇപ്പോള്‍ കനത്ത നഷ്ടത്തിലാണ്. താഴെപ്പറയുന്നവയാണ് ഫണ്ടുകള്‍.

  1. ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്-8000 രൂപ
  2. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി-8000
  3. ഡിഎസ്പി മിഡക്യാപ്-8000
  4. കനാറാ റൊബേകോ എമേര്‍ജിങ് ഇക്വിറ്റി-8000

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എനിക്ക് ഇതിനുപുറമെ, ഇപിഎഫിലും നിക്ഷേപമുണ്ട്. വിരമിക്കാന്‍ 20 വര്‍ഷമാണ് ബാക്കിയുള്ളത്. ഈ നിക്ഷേപംകൊണ്ട് മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ? മേല്‍പ്പറഞ്ഞ ഫണ്ടുകളില്‍ നിക്ഷേപം തുടരാമോ?

വിശാഖ്, ഹൈദരാബാദ്

ANSWERനിലവില്‍ നിങ്ങള്‍ നിക്ഷേപിച്ചുവരുന്ന ഫണ്ടുകള്‍ മകച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവയാണെന്ന് ആദ്യമെ പറയട്ടെ. ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകര്‍ച്ചയാണ് നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ നഷ്ടത്തിലാകാന്‍ കാരണം. വിപണി തിരിച്ചുകയറുമ്പോള്‍ മികച്ചനേട്ടം ലഭിക്കും. അതുകൊണ്ടുതന്നെ ഈ ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപം നിര്‍ത്താതിരിക്കുക. 

പ്രതിമാസം 30,000 രൂപവീതം 20 വര്‍ഷം നിക്ഷേപിച്ചാല്‍ (12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാല്‍) നിങ്ങളുടെ നിക്ഷേപം 20വര്‍ഷത്തിനുശേഷം മൂന്നുകോടി രൂപയായി വളരും. 32,000 രൂപവെച്ച് നിക്ഷേപിച്ചാല്‍ ലഭിക്കുക 3.2 കോടിയാണ്(പട്ടിക കാണുക)

നാലുഫണ്ടുകളിലായി നിങ്ങള്‍ 32,000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നത്. തല്‍ക്കാലം അതില്‍മാറ്റമൊന്നുംവരുത്തേണ്ട. ലാര്‍ജ് ആന്‍ഡ് മിഡക്യാപ് വിഭാഗത്തിലുള്ള കനാറ റൊബേകോ എമേര്‍ജിങ് ഫണ്ടും മിഡ്ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഡിഎസ്പി മിഡക്യാപ് ഫണ്ടും റിസ്‌ക് കൂടിയ ഇനത്തില്‍പ്പെട്ടതാണ്. ദീര്‍ഘകാലനിക്ഷേപമായതിനാല്‍ മികച്ചനേട്ടം അതില്‍നിന്ന് പ്രതീക്ഷിക്കാമെങ്കിലും റിസ്‌കിന്റെ കാര്യംമറക്കേണ്ട. 

20 വര്‍ഷംകൊണ്ട് നിങ്ങള്‍ മൊത്തം നിക്ഷേപിക്കുന്ന തുക 76.8 ലക്ഷമാണ്. മൊത്തംലഭിക്കുന്ന ആദായമാകട്ടെ 2.4 കോടി രൂപയും.

table