ഗള്‍ഫില്‍നിന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയയാളാണ്. എസ്‌ഐപി നിക്ഷേപത്തില്‍ ഒരു ഫണ്ട് 20ശതമാനം നേട്ടത്തിലാണ്. അത് വിറ്റ് ഇപ്പോള്‍ പണം തിരിച്ചെടുക്കുന്നത് ഉചിതമാണോ?
തോമസ് വര്‍ഗീസ്
മാര്‍ച്ചിലെ കനത്ത നഷ്ടത്തില്‍നിന്ന് ഓഹരി വിപണി കുതിച്ചപ്പോള്‍ പലരുടെയും നിക്ഷേപം മികച്ച നേട്ടത്തിലായി. അപ്പോള്‍ നിരവധി നിക്ഷേപകരാണ് ഇത്തരത്തിലുള്ള ചോദ്യം ഉന്നയിച്ചത്.
കോവിഡിനെതുടര്‍ന്ന് വിപണി തകര്‍ന്നപ്പോള്‍ പലരുടെയും പോര്‍ട്ട്‌ഫോളിയോ നഷ്ടത്തിലായിരുന്നു. ഇപ്പോള്‍ മികച്ചനേട്ടത്തിലെത്തിയപ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണിത്.
ആദ്യമായി നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പരിശോധിക്കുക. അതിനുള്ള കാലയളവ് അടുത്തെങ്കില്‍ സംശയിക്കേണ്ട നിക്ഷേപം പിന്‍വലിക്കാം.
അല്ലാത്തപക്ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളിലെ എസ്‌ഐപി തുടരുക. വിപണയിലെ കയറ്റഇറക്കങ്ങളില്‍ ദീര്‍ഘകാല എസ്‌ഐപി നിക്ഷേപകര്‍ വ്യാകുലപ്പെടേണ്ടതില്ല.
ഫണ്ടിന്റെ പ്രവര്‍ത്തനത്തില്‍ മികവില്ലെങ്കിലും നിക്ഷേപം പിന്‍വലിക്കാം. തോമസ് ഈ പ്രശ്‌നം നേരിടുന്നില്ലെന്ന് ചോദ്യത്തില്‍നിന്ന് മനസിലാക്കുന്നു.