സൗദി അറേബ്യയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് മുഹമ്മദ് ഹനീഫ്. വയസ്സ് 48. 55-ാമത്തെ വയസ്സില്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ കരുതിയിട്ടുണ്ട്. 

നിലവിലെ ജീവിത ചെലവ് പ്രതിമാസം 25,000 രൂപയാണ്. മാസം രണ്ടുലക്ഷം രൂപ ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ട്. 80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് ഹനീഫ് പ്രതീക്ഷിക്കുന്നത്. റിട്ടയര്‍മെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതലായി നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. 

55-ാമെത്ത വയസ്സില്‍ വിരമിക്കുന്നതിന് ഇനി മുന്നിലുള്ളത് ഏഴുവര്‍ഷമാണ്. നിലവിലെ ജീവിത ചെലവായ 25,000 രൂപ ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേര്‍ക്കുമ്പോള്‍ ഏഴുവര്‍ഷം കഴിഞ്ഞാല്‍ 40,145 രൂപയായി ഉയരും. അതുപ്രകാരം വിരമിച്ചശേഷമുള്ള ആദ്യവര്‍ഷം ജീവിക്കാന്‍ 4,81,734 രൂപയാണ് വേണ്ടിവരിക. 

80വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. അതായത് ജോലിയില്‍നിന്ന് വിരമിച്ചശേഷം 25 വര്‍ഷംകൂടി ജീവിക്കാനുള്ള വരുമാനം കണ്ടെത്തണമെന്ന് ചുരുക്കം. അതിനായി 25 ലക്ഷം രൂപ അദ്ദേഹം ഇപ്പോള്‍ കരുതിയിട്ടുണ്ട്. 

വിരമിച്ചശേഷമുള്ള ജീവിതത്തിനായി 1,07,95,550 രൂപയാണ് അദ്ദേഹത്തിന് കണ്ടെത്തേണ്ടിവരിക. നിലവില്‍ നടത്തുന്ന നിക്ഷേപത്തില്‍നിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപ്രകാരം പ്രതിമാസം 38,103 രൂപവീതമാണ് കൂടുതലായി നിക്ഷേപിക്കേണ്ടിവരിക.

റിട്ടയര്‍മെന്റിനുശേഷം 25വര്‍ഷക്കാലം ജീവിക്കുന്നതിന് സമാഹരിക്കുന്ന തുകയ്ക്ക് എട്ടുശതമാനം ആദായമാണ് കണക്കാക്കിയിട്ടുള്ളത്. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലോ മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളിലോ നിക്ഷേപിച്ച് വരുമാനംകണ്ടെത്താം. 

വിശദമായി അറിയാന്‍ പട്ടിക കാണുക

1

2

3

SP1

5

6

7

8

9

R 1

RS 2

R 3