നിരക്ക് വര്‍ധന വായ്പാ പലിശയില്‍ പ്രതിഫലിച്ചു: നിക്ഷേപകന് നേട്ടമില്ല


Money Desk

നിരക്ക് വര്‍ധിക്കുന്നതിനുസരിച്ച് വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ ഉയരുമെങ്കിലും കൂടുതല്‍ ലാഭം നിലനിര്‍ത്താന്‍  ബാങ്കുകള്‍ ശ്രമിക്കുന്നതിനാല്‍ വായ്പാ-നിക്ഷേപ പലിശയുടെ അന്തരം വര്‍ധിച്ചുകൊണ്ടിരിക്കും. 

Photo:Gettyimages

റിപ്പോ നിരക്കിന് ആനുപാതികമായല്ലെങ്കിലും ചെറിയതോതില്‍ നിക്ഷേപ പലിശ ബാങ്കുകള്‍ വര്‍ധിപ്പിച്ചുതുടങ്ങി. എങ്കിലും വിലക്കയറ്റവുമായി താരതമ്യംചെയ്യുമ്പോള്‍ ഇപ്പോഴും നേട്ടമില്ലാത്ത സ്ഥിതിയില്‍തന്നെ തുടരുകയാണ്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മെയ് മാസത്തില്‍ 7.04 ശതമാനമായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിനുമുകളിലാണ് അഞ്ചാമത്തെ മാസവും നിരക്ക്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഒന്നു മുതല്‍ രണ്ടുവര്‍ഷംവരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശ 5.3ശതമാനവുമാണ്. അതായത് വിലക്കയറ്റം കിഴിച്ചുള്ള യഥാര്‍ഥ ആദായം ഇപ്പോഴും മൈനസ് 1.74ശതമാനമാണ്.

നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നു പാദങ്ങളിലെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍തന്നെ തുടരുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. നിരക്ക് വര്‍ധനയ്ക്ക് ആനുപാതികമായി പലിശ വര്‍ധിപ്പിച്ചില്ലെങ്കില്‍ നിക്ഷേപത്തില്‍നിന്നുള്ള ആദായം വീണ്ടും ആകര്‍ഷകമല്ലാതാകും. അതേസമയം, ജനങ്ങള്‍ക്കുമേലുള്ള വായ്പാ ബാധ്യത വര്‍ധിക്കുകയുംചെയ്യും.

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നിക്ഷേപ പലിശയില്‍ ഈയിടെ വര്‍ധനവരുത്തിയിരുന്നു. ബാങ്കിങ് സംവിധാനത്തില്‍ ആവശ്യത്തിലധികം പണമുള്ളതിനാലാണ് നിക്ഷേപ പലിശ കൂട്ടാന്‍ ബാങ്കുകള്‍ മടിക്കുന്നത്.

മെയ്, ജൂണ്‍ മാസങ്ങളിലായി ആര്‍ബിഐ 0.90ശതമാനം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചെങ്കിലും നിക്ഷേപ പലിശ നാമമാത്രം വര്‍ധിപ്പിക്കുകയാണ് ബാങ്കുകള്‍ ചെയ്തത്. നിരക്ക് വര്‍ധനവിന് ആനുപാതികമായൊരു വര്‍ധന അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. റിപ്പോ നിരക്ക് ഒരുശതമാനം ഉയര്‍ത്തിയാല്‍ വായ്പാ പലിശയില്‍ അത്രതന്നെയും നിക്ഷേപ പലിശയില്‍ 0.50ശതമാനം വര്‍ധനവുമാണ് സാധാരണ ഉണ്ടാകാറുള്ളത്.

പണലഭ്യത കുറയ്ക്കാനുള്ള ആര്‍ബിഐയുടെ നടപടികള്‍ നേരിയതോതില്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ബാങ്കിങ് സംവിധാനത്തില്‍ ഇപ്പോഴും 167.33 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 9.7ശതമാനം കൂടുതലാണിത്.

നിരക്ക് വര്‍ധിക്കുന്നതിനുസരിച്ച് വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ ഉയരുമെങ്കിലും കൂടുതല്‍ ലാഭം നിലനിര്‍ത്താന്‍ ബാങ്കുകള്‍ ശ്രമിക്കുന്നതിനാല്‍ വായ്പാ-നിക്ഷേപ പലിശയുടെ അന്തരം വര്‍ധിച്ചുകൊണ്ടിരിക്കും.

Content Highlights: Deposit rates are up but real returns are still in the negative zone

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented