ഫോട്ടോ: മാതൃഭൂമി ആർക്കേവ്‌സ്
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവനവായ്പയ്ക്ക് കൂടുതല്‍ ആദായനികുതിയിളവ് ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്.
80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷം രൂപവരെയുള്ള തിരിച്ചടിവിന് നിലവില്‍ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വകുപ്പ് 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നിലവില്‍ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്.
80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയ്ക്കാണ് 1.50ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവര്‍ഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷന്‍ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും.
കിഴിവുകള്‍ ഒഴിവാക്കി സ്ലാബ് ഉയര്‍ത്തി കുറഞ്ഞ നികുതിയില്‍ പുതിയ സമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതല്‍പേരും പഴയതില്‍തന്നെ തുടരാനാണ് താല്‍പര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാനവും ബജറ്റില്‍ ഉണ്ടാകുമെന്നറിയുന്നു.
നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതിനാല്‍ വരുമാനംകുറഞ്ഞവര്‍ കൂടുതല്‍പേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നികുതി നിരക്ക് 30ശതമാനമായതിനാല്‍ ഈവിഭാഗത്തില്‍ കൂടുതല്‍ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..