കാറ്, വിവാഹം, റിട്ടയര്‍മെന്റ്: പ്രസന്നകുമാര്‍ എങ്ങനെ നിക്ഷേപം ക്രമീകരിക്കും?


Money Desk

ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കാം.

Photo:Gettyimages

പ്രസന്നകുമാറിന് വയസ്സ് 28. പ്രമുഖ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. റിക്കറിങ് ഡെപ്പോസിറ്റും പിഎഫിലെ നിക്ഷേപവുമാണ് സമ്പാദ്യം. ശമ്പളയിനത്തില്‍ 75,000ത്തോളം രൂപ ലഭിക്കുമെങ്കിലും കാര്യമായ നീക്കിയിരിപ്പൊന്നുമില്ല. അതിനിടെയാണ് സുഹൃത്തുക്കള്‍ ഓഹരിയില്‍ ട്രേഡിങ് തുടങ്ങിയത്. താല്‍പര്യമില്ലാത്തതിനാല്‍ പലപ്പോഴും അവരുടെ ഉപദേശത്തില്‍നിന്ന് ഒഴിഞ്ഞുമാറി.

കമ്പനി സംഘടിപ്പിച്ച നിക്ഷേപ ബോധവത്കരണ ക്ലാസ് ആണ് ഭാവിയിലേയ്ക്ക് ചെറിയതോതിലെങ്കിലും നിക്ഷേപം ക്രമീകരിക്കണമെന്ന ബോധ്യമുണ്ടാക്കിയത്. റിക്കറിങ് ഡെപ്പോസിറ്റുകൊണ്ടോ കുറഞ്ഞ തുകയിലുള്ള പിഎഫ് നിക്ഷേപം കൊണ്ടോ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതും അന്നാണ്.



അതുപ്രകാരം സാമ്പത്തിക ലക്ഷ്യങ്ങള്‍ അദ്ദേഹം കുറിച്ചുവെച്ചു. വരുമാനവും.

  • രണ്ടുവര്‍ഷത്തിനകം വിവാഹം
  • രണ്ടുവര്‍ഷത്തിനുള്ളില്‍ കാറ്
  • റിട്ടയര്‍മെന്റ് സേവിങ്‌സ്
ചെലവ് ഇപ്രകാരമാണ്:

  • പ്രതിമാസ വരുമാനം: 75,000 രൂപ
  • പ്രതിമാസ ചെലവ്: 25,000(വാടക ഉള്‍പ്പടെ)
  • റിക്കറിങ് ഡെപ്പോസിറ്റ്: 5000
  • പിഎഫ്: 2 ലക്ഷം(മൊത്തം നിക്ഷേപം)
ഇത്രയുമാപ്പോള്‍ മുന്നോട്ടുപോകാന്‍ പ്രസന്നകുമാറിനായില്ല. ഇതേതുടര്‍ന്നാണ് വിദഗ്ധ സാമ്പത്തിക ഉപദേശം തേടാന്‍ അദ്ദേഹം തീരുമാനിച്ചത്.

ചെയ്യേണ്ടകാര്യങ്ങള്‍ ഇവ:
എമര്‍ജന്‍സി ഫണ്ട്: 28 വയസ്സുള്ള അവിവാഹിതനായ യുവാവിന് അടിയന്തര സാഹചര്യം നേരിടാന്‍ മൂന്ന് മാസത്തെ ശമ്പളം മതിയാകും. ഈതുക ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാം.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: ചെറിയ അസുഖങ്ങള്‍ക്കുപോലും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചാല്‍ പോക്കറ്റ് കാലിയായതുതന്നെ. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. അതുകൊണ്ട് ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തുവെയ്ക്കുക.

ലൈഫ് ഇന്‍ഷുറന്‍സ്: ആശ്രിതരായി ഇപ്പോള്‍ ആരും ഇല്ലാത്തതുകൊണ്ട് അതേക്കുറിച്ച് ആലോചിക്കേണ്ടതില്ല. വിവാഹത്തിനുശേഷം പരിഗണിക്കാം.

നിക്ഷേപത്തിലേയ്ക്കുവരാം:
രണ്ട് വര്‍ഷത്തിനകം വിവാഹം: ചുരുങ്ങിയ ചെലവില്‍ വിവാഹം നടത്തുകയാണ് ലക്ഷ്യം. മൂന്നു ലക്ഷം രൂപയാണ് ഇതിനുവേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നത്. പ്രതിമാസം 11,500 രൂപവീതം റിക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. പ്രതീക്ഷിക്കുന്ന വാര്‍ഷിക ആദായം 7.5 ശതമാനമാണ്.

കാറ്: പ്രതീക്ഷിക്കുന്ന വില 5 ലക്ഷം രൂപ. ഇതിനായി മാസംതോറും 10,000 രൂപകൂടി റിക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. പ്രതിവര്‍ഷം 7.5 ശതമാനം വാര്‍ഷിക ആദായ പ്രകാരം 2.60 ലക്ഷം രൂപയാണ് ലഭിക്കുക. ബാക്കിയുള്ള തുക വാഹന വായ്പയെടുക്കുക.

റിട്ടയര്‍മെന്റ്: 50വയസ്സില്‍ വിരമിക്കാനാണ് അദ്ദേഹം ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്. അതിന് 22 വര്‍ഷം ഇനിയുമുണ്ട്. വിവാഹതിനല്ലാത്തതിനാല്‍ പ്രതിമാസ ജീവിത ചെലവ് കണക്കാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുപ്രകാരം വേണം 22വര്‍ഷത്തിനുശേഷം സമാഹരിക്കേണ്ട തുക കണ്ടെത്താന്‍. എങ്കിലും പരമാവധി തുക സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 20,000 രൂപ മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി തുടങ്ങാം.

ഫ്‌ളക്‌സി ക്യാപ്. ഇഎല്‍എസ്എസ്(ടാക്‌സ് സേവിങ്) എന്നീ കാറ്റഗറികളിലെ രണ്ട് ഫണ്ടുകളാണ് നിര്‍ദേശിക്കാനുള്ളത്. 80സി പ്രകാരമുള്ള നികുതിയിളവുകൂടി കണക്കിലെടുത്താണ് ഇഎല്‍എസ്എസിലെ നിക്ഷേപം.

പ്രതിമാസം 20,000 രൂപ വീതം 22 വര്‍ഷം നിക്ഷേപിച്ചാല്‍ 2.59 കോടി രൂപ സമാഹരിക്കാനാകും. വര്‍ഷംതോറും നിക്ഷേപ തുകയില്‍ 10ശതമാനം വര്‍ധനവരുത്തിയാല്‍ 4.20 കോടി രൂപയാണ് ലഭിക്കുക. ദീര്‍ഘകാലയളവിലെ എസ്‌ഐപി നിക്ഷേപത്തില്‍നിന്ന് 12ശതമാനമെങ്കിലും ആദായം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ വിലയിരുത്തല്‍.

ശ്രദ്ധിക്കാന്‍: വിവാഹത്തിനുശേഷം ഈ പ്ലാനില്‍ മാറ്റംവരുത്തേണ്ടതുണ്ട്. ചുരുങ്ങിയത് 6-9 മാസത്തെ ജീവിത ചെലവിനുള്ള തുക എസ്ബി അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ സൂക്ഷിക്കണം. കുടുംബത്തിനൊന്നാകെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയും കവറേജ് ഉയര്‍ത്തുകയും വേണം. ടോപ്പ് അപ്പ് പോളിസി എടുത്താല്‍ ചുരുങ്ങിയ ചെലവില്‍ പരിരക്ഷ ഉയര്‍ത്താനാകും. കുട്ടികളുടെ വിദ്യാഭ്യാസം, വീട് ഉള്‍പ്പെടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവകൂടി മുന്നില്‍ കണ്ട് പ്ലാനിങ് ഉറപ്പാക്കണം.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: Car, marriage, retirement: How will Prasanna Kumar achieve his financial goals?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented