കാറ് ആഢംബരമല്ലാതായിട്ട് വർഷങ്ങളായി. ജോലികിട്ടിയാൽ ചെറുപ്പക്കാർ ആദ്യം ചിന്തിക്കുന്നതുതന്നെ കാറ് വാങ്ങുകയെന്നതിനെക്കുറിച്ചാണ്.
ഭവനവായ്പ കഴിഞ്ഞാൽ കുറഞ്ഞനിരക്കിൽ വായ്പ ലഭിക്കുന്നത് വാഹനം വാങ്ങുന്നതിനാണ്. അതുകൊണ്ടുതന്നെ വിവിധ ബാങ്കുകളിലെ പലിശ നിരക്കുകൾ താരതമ്യംചെയ്തുവേണം വാഹനവായ്പയെടുക്കാൻ.
ചില ഡീലർമാർക്ക് വാഹന വായ്പ അനുവദിക്കാൻ ബാങ്കുകളുമായി കൂട്ടുകെട്ടുണ്ടാകും. വേഗത്തിൽ വായ്പ ലഭിക്കാൻ അത് സഹായിക്കും. കുറഞ്ഞ നിരക്കുകളുമാകും അവർ വാഗ്ദാനംചെയ്യുക. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശനിരക്കുകളും ബാങ്കുകൾ വാഗ്ദാനംചെയ്യുന്നുണ്ട്.
ക്രഡിറ്റ് സ്‌കോറും വരുമാനവും വിലിയിരുത്തിയാണ് പലിശ നിരക്ക് തീരുമാനിക്കുക. 750 ഓ അതിനുമുകളിലോ സ്‌കോർ ഉള്ളവർക്ക് കുറഞ്ഞനിരക്കിൽ വായ്പ ലഭിക്കും. മോശം സ്‌കോറാണ് ഉള്ളതെങ്കിൽ വായ്പ നിരസിക്കുകയോ ഉയർന്ന പലിശ ഈടാക്കുകയോ ചെയ്യും.
വാഹന വിലയുടെ 80-90ശതമാനമാകും ബാങ്കുകൾ വായ്പ അനുവദിക്കുക. ബാക്കിതുക നിങ്ങൾതന്നെ കണ്ടെത്തേണ്ടിവരും (ചില ബാങ്കുകൾ 100ശതമാനംവരെ വായ്പ അനുവദിക്കുന്നുണ്ട്). ഏഴുവർഷംവരെയാകും തിരിച്ചടവ് കാലാവധി. പലിശയെക്കൂടാതെ പ്രൊസസിങ് ഫീസ് ഉൾപ്പെടയുള്ള മറ്റ് നിരക്കുകളും പരിശോധിക്കണം.
CAR LOAN | |||||
BANKS | INTEREST RATE(%) | EMI(Rs) | |||
SBI | 7.20 | 19,896 | |||
Canara Bank | 7.30 | 19,943 | |||
PNB | 6.65 | 19,636 | |||
Indian Bank | 6.90 | 19,754 | |||
Bank of Baroda | 7.00 | 19,801 | |||
Axis Bank | 7.45 | 20,014 | |||
ICICI Bank | 7.90 | 20,229 | |||
HDFC Bank | 7.95 | 20,252 | |||
Federal Bank | 8.50 | 20,517 | |||
South Indian Bank | 9.05 | 20,783 | |||
Dhanalaxmi Bank | 8.50 | 20,517 |
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..