ആദായ നികുതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍: പുതിയ വ്യവസ്ഥയില്‍ പരിധി 5 ലക്ഷമാക്കിയേക്കും


Money Desk

1 min read
Read later
Print
Share

2020ല്‍ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ 10-12ശതമാനം പേര്‍മാത്രമാണ് തിരഞ്ഞെടുത്തത്.

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

ദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനുപകരം പുതിയ വ്യവസ്ഥ ആകര്‍ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് അറിയുന്നു.

കിഴിവുകള്‍ ഒഴിവാക്കി നികുതി കുറച്ച് രണ്ടു വര്‍ഷം മുമ്പ് അവതരിപ്പിച്ച പുതിയ വ്യവസ്ഥയിലേയ്ക്ക് മാറാന്‍ കൂടുതല്‍പേരും മടിക്കുന്ന സാഹചര്യത്തിലാണ് നികുതി പരിധി ഉയര്‍ത്തി ആകര്‍ഷമാക്കാനുള്ള ശ്രമം നടത്തുന്നത്.

നിലവില്‍ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കാണ് ആദായ നികുതി ഒഴിവുള്ളത്. പരിധി ഉയര്‍ത്തുന്നതോടെ വ്യക്തികളുടെ കൈവശം നിക്ഷേപം നടത്തുന്നതിനായി കൂടുതല്‍ തുകയുണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പുതിയ വ്യവസ്ഥയിലേയ്ക്ക് മാറിയതുകൊണ്ട് ശമ്പള വരുമാനക്കാര്‍ക്ക് നേട്ടമില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. 80സി പ്രകാരമുള്ള നിക്ഷേപം, ആരോഗ്യ ഇന്‍ഷുറന്‍സ്(80ഡി), വീട്ടുവാടക അലവന്‍സ്, ലീവ് ട്രാവല്‍ അലവന്‍സ്, സ്റ്റാന്‍ഡേഡ് ഡിഡക് ഷന്‍ തുടങ്ങിയ ഇനങ്ങള്‍ക്കൊന്നും പുതിയതില്‍ കിഴിവ് ലഭ്യമല്ല. ഇത്തരം ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പഴയ വ്യവസ്ഥ പ്രകാരം നകുതി ബാധ്യത കുറവാണ്. വ്യക്തിഗത ആദായ നികുതിയുടെ പുതിയതും പഴയതുമായ വ്യവസ്ഥകളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കും.

Also Read
Premium

പാഠം 189|ബെൻസിന്റെ എതിരാളി ഔഡിയല്ല; എസ് ...

പാഠം 187|രണ്ടു ദിവസംകൊണ്ട് 50 ലക്ഷം ലാഭം! ...

2020-21 ബജറ്റിലാണ് ഏതുവേണമെങ്കിലും സ്വീകരിക്കാവുന്ന വ്യവസ്ഥ പ്രകാരം പുതിയ നികുതി സമ്പ്രദായം അവതരിപ്പിച്ചത്. പഴയതുമായി താരതമ്യംചെയ്യുമ്പോള്‍ ഉയര്‍ന്ന നികുതി ബാധ്യതകാരണം 10-12ശതമാനം നികുതിദായകര്‍മാത്രമാണ് പുതിയ വ്യവസ്ഥയിലേയ്ക്ക് മാറിയത്. വ്യത്യസ്ത നിക്ഷേപ ആസ്തികളുടെ മൂലധന നേട്ട നികുതി ഏകീകരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും ഇത്തവണ ചര്‍ച്ചയ്ക്കു വന്നേക്കും.

Content Highlights: Budget 2023-24: Income tax relief up to Rs 5 lakh may be given

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Investment

2 min

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പിഎംഎസ് കോണ്ട്ര സ്ട്രാറ്റജി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി

Sep 29, 2023


investment
Premium

2 min

ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കാം: നേടാം 30%വരെ റിട്ടേണ്‍

Sep 16, 2023


Loan

1 min

വായ്പയെടുത്തവര്‍ക്ക് ആശ്വാസം: പുതുക്കിയ വ്യവസ്ഥകളുമായി ആര്‍.ബി.ഐ

Aug 10, 2023


Most Commented