തട്ടിപ്പുകള്‍ വ്യാപകം: ബിറ്റ്‌കോയിൻ വില 19,000 ഡോളറിനു മുകളിൽ


മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെയുണ്ടായത്. ധാരാളം ചെറുപ്പക്കാർ ഇപ്പോൾ ബിറ്റ്‌കോയിനിൽ നിക്ഷേപം നടത്തുന്നുണ്ട്.ഒരു സാങ്കല്പിക കറൻസി മാത്രമായ ബിറ്റ്‌കോയിനിന്റെ മേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരിൽ ഒരുകൂട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Image Credit: Getty Images

കൊച്ചി: ഡിജിറ്റൽ ക്രിപ്‌റ്റോ കറൻസിയായ ‘ബിറ്റ്കോയിൻ’ വീണ്ടും കുതിപ്പിന്റെ പാതയിൽ. 2020 മാർച്ചിൽ വൻതോതിൽ ഇടിവ് നേരിട്ട ബിറ്റ്‌കോയിൻ വില തിങ്കളാഴ്ച 19,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ അഞ്ചു ശതമാനത്തോളം വില ഉയർന്ന് 19,109 ഡോളറിലെത്തി. അതായത്, 14.35 ലക്ഷം രൂപ!

മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെയുണ്ടായത്. 2008-09 കാലയളവിൽ നിലവിൽ വന്ന ബിറ്റ്‌കോയിൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാർ ഇപ്പോൾ ബിറ്റ്‌കോയിനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പോലെ ഇതിൽ വ്യാപാരം നടത്തുന്നവരും ഏറെയാണ്. വിലയിൽ വൻതോതിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വർധിപ്പിക്കുന്നത്.

അതേസമയം, ഒരു സാങ്കല്പിക കറൻസി മാത്രമായ ബിറ്റ്‌കോയിനിന്റെ മേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരിൽ ഒരുകൂട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ഇത്. ഗൂഢാക്ഷര ലേഖന വിദ്യയായ ‘ക്രിപ്‌റ്റോ’ ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാലാണ് ഇതിനെ പൊതുവിൽ ‘ക്രിപ്‌റ്റോ കറൻസി’ എന്നു വിളിക്കുന്നത്. ‘സ്‌റ്റോഷി നകാമോട്ടോ’ എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് 2008-ൽ ബിറ്റ്‌കോയിൻ എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്.

ഇവ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം ഡിജിറ്റൽ കറൻസിയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ കേരളത്തിൽ പോലും അരങ്ങേറുന്നുണ്ട്.

Bitcoin rallies above $19,000 after biggest rout since pandemic

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented