തുടര്‍ച്ചയായി രണ്ടാമത്തെ തവണയും ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ തയ്യാറായത് വായ്പയെടുത്തവര്‍ക്ക് ഗുണകരമാകും.

റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് 6 ശതമാനമായാണ് കുറയുക. ഈ കലണ്ടര്‍ വര്‍ഷം ഇത് രണ്ടാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കാന്‍ തയ്യാറാവുന്നത്. 

ഇതിനുമുമ്പ് ഫെബ്രുവരി ഏഴിന് നടന്ന വായ്പ നയത്തില്‍ കാല്‍ശതമാനം നിരക്ക് കുറച്ചിരുന്നു. ഫലത്തില്‍ 0.50ശതമാനം നിരക്ക് കുറച്ചതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിക്കും. 

ഈയിടെയായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഹ്രസ്വകാല വായ്പയുടെ പലിശയും എസ്ബി അക്കൗണ്ടിലെ പലിശയും റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു. 2019 മെയ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. 

സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് റിപ്പോ നിരക്കിനേക്കാള്‍ 2.75 ശതമാനം കുറവായിരിക്കും. അതുപോലെതന്നെ ഹ്രസ്വകാല വായ്പയുടെ നിരക്കും കുറയും. 

നിരക്ക് കുറച്ചതിന്റെ ഫലം
റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചത് എപ്രകാരം നിങ്ങളുടെ ഭവന വായ്പയെ ബാധിക്കുമെന്ന് പരിശോധിക്കാം.

Impact of the rate cut 
Loan Amount (Rs) 3000000
Tenure (Years) 20
Current Interest Rate (%) 8.75
Current EMI (Rs) ₹ 26,511.00
New Interest rate (%) 8.5
New EMI (Rs) 26035
Cut in EMI (Rs) ₹ 476.00