മോറട്ടോറിയം ആവശ്യമുണ്ടോ ഇല്ലയോ എന്ന് ബാങ്കുകളും ധനകാര്യസ്ഥാനങ്ങളും വായ്പയെടുത്തവരോട് ചോദിച്ചുതുടങ്ങി. 

ചില ബാങ്കുകള്‍ മോറട്ടോറിയം ആനുകൂല്യത്തിനായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ അക്കൗണ്ടില്‍നിന്ന് പണംപിടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറ്റുചില ബാങ്കുകളാകട്ടെ അറിയിച്ചില്ലെങ്കിലും ആനുകൂല്യം നല്‍കാന്‍ സന്നദ്ധരുമാണ്. 

നിങ്ങളുടെ ബാങ്ക് ഏതുരീതിയിലാണ് മോറട്ടോറിയത്തെ കൈകാര്യം ചെയ്യുന്നതെന്ന് അറിയാം: 

എസ്ബിഐ-ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍മാത്രം നല്‍കും-അതിനായി ഇ-മെയില്‍ അയയ്ക്കാം.

ഐഡിബിഐ ബാങ്ക്-എല്ലാവര്‍ക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും-ആവശ്യമില്ലാത്തവര്‍ moratorium@idbi.co.in-എന്ന് വിലാസത്തില്‍ അറിയിക്കണം.

കാനാറ ബാങ്ക്-ആനുകൂല്യം ആവശ്യപ്പെട്ടാല്‍മാത്രം-ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് മറുപടിയായി 'NO' അയച്ചാല്‍ ഇഎംഐ പിടിക്കുന്നത് നിര്‍ത്തും. 8422004008 ആണ് മൊബൈല്‍ നമ്പര്‍. എസ്എംഎസ് ലഭിക്കാത്തവര്‍ retailbankingwing@canarabank.com എന്ന മെയിലിലേയ്ക്ക് അയയ്ക്കണം.

ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക്-ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും കര്‍ഷകര്‍ക്കും ആവശ്യപ്പെട്ടില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍മാത്രം നല്‍കും-ഇതിനായി 8007010908 എന്ന മൊബൈലിലേയ്ക്ക് എസ്എംഎസ് വഴി അപേക്ഷിക്കണം. help@idfcfirstbank.com ലേയ്ക്കും ഇ-മെയില്‍ അയയ്ക്കാം.

ഐസിഐസിഐ ബാങ്ക്-ഇരുചക്ര വാഹന വായ്പയ്ക്കും ബിസിനസ്, കാര്‍ഷിക, സ്വര്‍ണ വായ്പകള്‍ക്കും അറിയിച്ചില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റ് വായ്പകളെടുത്തവര്‍ അറിയിച്ചാല്‍മാത്രമെ ആനുകൂല്യം ലഭിക്കൂ-അതിനായി ബാങ്കിന്റെ വെബ്‌സൈറ്റില്‍പോയി മോറട്ടോറിയത്തിന് അര്‍ഹമാണോയെന്ന് പരിശോധിക്കാം. തുടര്‍ന്ന് എസ്എംഎസ്, ഇ-മെയില്‍ വഴി ആനുകൂല്യം നേടുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാം.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ-എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കും-ഇഎംഐ അടയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ ബാങ്കുമായി ബന്ധപ്പെടണം.

യൂക്കോ ബാങ്ക്-എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കും- ഇഎംഐ അടയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ ബാങ്കുമായി ബന്ധപ്പെടണം.

ബാങ്ക് ഓഫ് ബറോഡ-ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍മാത്രം ആനുകൂല്യം-മോറട്ടോറിയം ആവശ്യപ്പെട്ട് ഇ-മെയല്‍ അല്ലെങ്കില്‍ കത്ത് അയയ്ക്കണം. വായ്പയെടുത്തവര്‍ക്ക് വിവരങ്ങള്‍തേടി ബാങ്ക് എസ്എംഎസും അയയ്ക്കുന്നുണ്ട്.

ഫെഡറല്‍ ബാങ്ക്-അഞ്ചുകോടി രൂപവരെ ബിസിനസ് വായ്പയെടുത്തവര്‍ക്കും കാര്‍ഷികം, മൈക്രോ ലെന്‍ഡിങ്, ഗോള്‍ഡ് ലോണ്‍ എന്നിവ എടുത്തവര്‍ക്കും ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും. അഞ്ചുകോടിക്കുമുകളിലുള്ള ബിസിനസ് വായ്പയെടുത്തവരും മറ്റ് വായ്പയെടുത്തവരും മോറട്ടോറിയത്തിനുവേണ്ടി ആവശ്യപ്പെടണം-കാര്‍ഷികം, മൈക്രോ ലെന്‍ഡിങ്, ഗോള്‍ഡ് ലോണ്‍ എന്നിവയെടുത്തവര്‍ക്ക് ആനുകൂല്യം വേണ്ടെങ്കില്‍ option@federalbank.co.in എന്ന മെയിലില്‍ വിവരം അറിയിക്കണം. 

എച്ച്ഡിഎഫ്‌സി ബാങ്ക്-ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍മാത്രംആനുകൂല്യം-022 50042333, 022 50042211 എന്ന നമ്പറുകളില്‍ വിളിച്ച് ആവശ്യപ്പെടാം. ബാങ്ക് വെബ്‌സൈറ്റുവഴിയും ഇതിന് സൗകര്യമുണ്ട്. 

കൊട്ടക് മഹീന്ദ്ര ബാങ്ക്-ആവശ്യപ്പെട്ടാല്‍മാത്രം-അതിനായി pay.later@kotak.com വഴി ആവശ്യപ്പെടണം.

ബജാജ് ഫിന്‍സര്‍വ്-ആവശ്യപ്പെട്ടാല്‍മാത്രം-അതിനായി wecare@bajajfinserv.in-ലേയ്ക്ക് ഇമെയില്‍ ചെയ്യുക.

പിഎന്‍ബി ഹൗസിങ്-ആവശ്യപ്പെട്ടാല്‍മാത്രം-വെബ്‌സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കാം. അല്ലെങ്കില്‍ 56161ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയില്‍ അയയ്ക്കുകയോ 8743950000 ലേയ്ക്ക് മിസ്‌കോള്‍ ചെയ്യുകയോ വേണം. 

ഇന്ത്യബുള്‍സ് ഹൗസിങ്-ആവശ്യപ്പെട്ടാല്‍മാത്രം-ഇതിനായി വെബ്‌സൈറ്റിലെ ലിങ്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ covid19emi@indiabulls.comലേയ്ക്ക് ഇ-മെയില്‍ അയയ്ക്കുക.

പഞ്ചാബ് ആന്‍ഡ് സിന്റ് ബാങ്ക്-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും-മോറട്ടോറിയം ആവശ്യമില്ലെങ്കില്‍ 8652634668 ലേയ്ക്ക് 'NO' എന്ന് എസ്എംഎസ് അയയ്ക്കുക.

എച്ച്എസ്ബിസി ബാങ്ക്-ആവശ്യപ്പെട്ടാല്‍മാത്രം-www.hsbc.co.in/help/coronavirus/ എന്ന ലിങ്ക് വഴി അറിയിക്കാം.

ആക്‌സിസ് ബാങ്ക്-ഗോള്‍ഡ് ലോണ്‍, കെസിസി ലോണ്‍, ഫാര്‍മര്‍ ലോണ്‍, മൈക്രോ ഫിനാന്‍സ് ലോണുകള്‍, കമ്മോഡിറ്റി ലോണ്‍, ട്രാക്ടര്‍ ലോണ്‍, കമേഴ്‌സ്യല്‍ വെഹിക്കിള്‍ ലോണ്‍, കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങിയവയ്ക്ക് ആവശ്യപ്പെട്ടാല്‍മാത്രമേ ആനുകൂല്യം ലഭിക്കൂ-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കുമോയെന്നറിയാന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് നോക്കുക. തുടര്‍ന്ന് ബാങ്കിന് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയില്‍ ചെയ്യുകയോ വേണം. 

ബാങ്ക് ഓഫ് ഇന്ത്യ-ആവശ്യപ്പെടാതെ ആനുകൂല്യം ലഭിക്കും- ഇഎംഐ തുടര്‍ന്നും അടയ്ക്കണമെങ്കില്‍ ബാങ്കുമായി ബന്ധപ്പെടുക. 

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്-എല്ലാവര്‍ക്കും മോറട്ടോറിയം-ആവശ്യമില്ലാത്തവര്‍ അക്കൗണ്ടുള്ള ശാഖയില്‍ നേരിട്ട് അറിയിക്കണം.

സൗത്ത് ഇന്ത്യന്‍ ബാങ്ക്-ആവശ്യപ്രകാരംമാത്രം-മോറട്ടോറിയം വേണമോ വേണ്ടെന്നോ ഇ-മെയില്‍ അയയ്ക്കണം.

പഞ്ചാബ് നാഷണല്‍ ബാങ്ക്-എല്ലാവര്‍ക്കും മോറട്ടോറിയം-5607040 എന്ന നമ്പറിലേയ്ക്ക് 'നോ' എന്ന് എസ്എംഎസ് അയച്ചാല്‍ മോറട്ടോറിയത്തില്‍നിന്ന് ഒഴിവാകാം.

കോര്‍പ്പറേഷന്‍ ബാങ്ക്-ആവശ്യപ്പെട്ടാല്‍മാത്രം-ബാങ്കില്‍ അപേക്ഷനല്‍കാം.

ഇതില്‍ ഉള്‍പ്പെടാത്ത ബാങ്കുകളില്‍ വായ്പ അക്കൗണ്ടുള്ളവര്‍ നേരിട്ട് ബന്ധപ്പെടുക.