വാട്‌സാപ്പ് പെയ്‌മെന്റ് സംവിധാനം രാജ്യത്തെ 20 മില്യണ്‍ പേര്‍ക്ക് ഇനി ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നിലവില്‍വന്നത്. 

സന്ദേശമയക്കുന്നതുപോലെ എളുപ്പത്തില്‍ പണംകൈമാറാനുള്ള സംവിധാനവും നിലവില്‍വന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനും യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സും(യുപിഐ) കഴിഞ്ഞ നവംബറില്‍ പണമിടപാട് സംവിധാനമൊരുക്കാന്‍ വാട്‌സാപ്പിന് അനുമതി നല്‍കിയിരുന്നു. 

വാട്‌സാപ്പ് വഴി പണമിടപാടിനുള്ള സൗകര്യംവന്നതോടെ രാജ്യത്ത് ഡിജിറ്റല്‍ പെയ്മന്റ് സംവിധാനം കൂടുതല്‍പേരിലേയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണമേഖലകളില്‍ക്കൂടി ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ പ്രചാരംലഭിക്കും. 

WhatsApp Payments now live