കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) കേരളത്തിലെ ഉപഭോക്താക്കൾക്ക് നവംബർ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിങ് ഫീസ് പൂർണമായും ഒഴിവാക്കി.

നിലവിൽ ടേക്കോവർ വായ്പയുടെ പ്രോസസിങ് ഫീസിന് അനുവദിച്ചിട്ടുള്ള ഇളവിനു പുറമേയാണിത്.

കാർ വായ്പയ്ക്ക് ഈ ഉത്സവ സീസണിൽ പ്രോസസിങ് ഫീസ് ഉണ്ടായിരിക്കുകയില്ല. ഡിസംബർ 31 വരെ ഈ ഇളവ്‌ ഇടപാടുകാർക്കു ലഭിക്കും.
 
വ്യക്തിഗത വായ്പ, സ്വർണ വായ്പ എന്നിവയ്ക്കുള്ള പ്രോസസിങ് ഫീസിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ വായ്പയ്ക്കുള്ള ഇളവിന് ഒക്‌ടോബർ 31 വരെയും വ്യക്തി വായ്പയ്ക്കുള്ള ഇളവിന് സെപ്റ്റംബർ 30 വരെയും പ്രാബല്യമുണ്ടായിരിക്കും.