രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ എത്രതുകവേണമെങ്കിലും ഇനി സമയംനോക്കാതെ കൈമാറാം. അതിനുള്ള ഡിജിറ്റല്‍ സംവിധാനമായ ആര്‍ടിജിഎസ് സംവിധാനം തിങ്കളാഴ്ചമുതല്‍ 365 ദിവസവും 24 മണിക്കൂറും ലഭ്യമായി.
വിശദാംശങ്ങളറിയാം:
- തത്സമയം ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാന്‍ കഴിയുന്നതാണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മന്റ് സിസ്റ്റ്ം(ആര്‍ടിജിഎസ്).
- ആര്‍ടിജിഎസ് വഴി എത്രതുക കൈമാറിയാലും സര്‍വീസ് ചാര്‍ജ് ഇല്ല.
- തിങ്കള്‍ മുതല്‍ ഞായര്‍വരെ 24മണിക്കൂറും ഇടപാട് നടത്താം.
- മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവവഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്‌ലൈനായും ഈസംവിധാനംവഴി പണംകൈമാറാം.
- ചുരുങ്ങിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയത തുകയ്ക്ക് പരിധിയില്ല. രണ്ടു ലക്ഷം രൂപയ്ക്കുതാഴെയാണെങ്കില്‍ എന്‍ഇഎഫ്ടി സംവിധാനംവഴിയാണ് ഇടപാട് നടത്തേണ്ടത്.
- 2004 മാര്‍ച്ചിലാണ് ആര്‍ജിടിഎസ് സംവിധാനം രാജ്യത്ത് ആദ്യമായി നിലവില്‍വന്നത്. സമയപരിധിയോടെയായിരുന്നു നാലു ബാങ്കുകള്‍ക്ക് തുടക്കത്തില്‍ ഈസേവനം നല്‍കാന്‍ കഴിഞ്ഞിരുന്നത്. നിലവില്‍ 237 ബാങ്കുകളില്‍ ഈസേവനം ലഭിക്കും.
- ആര്‍ജിടിഎസ് വഴി ദിവസം ആറുലക്ഷത്തിലേറെ ഇടപാടുകളാണ് നടക്കുന്നത്. മൂല്യമാകട്ടെ നാലുലക്ഷം കോടിയിലേറെയും.
RTGS is now available 24x7: Here are its advantages