ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താന്‍ ആര്‍ബിഐ തീരുമാനിച്ചു.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോള്‍ ഈടാക്കിയിരുന്ന തുക വേണ്ടെന്നുവെയ്ക്കാനും ആര്‍ബിഐ തീരുമാനിച്ചു.
നിലവില്‍ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോള്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേല് സര്‍വീസ് ടാക്സും ബാധകമായിരുന്നു.
രണ്ടുലക്ഷത്തില്‍ കൂടുതല്‍ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന് ആര്‍ടിജിഎസ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അതിന് താഴെയുള്ള ഇടപാടുകള്‍ എന്‍ഇഫ്ടി വഴിയുമാണ് നടത്തിയിരുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.
എടിഎം ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ പുനഃപരിശോധിക്കാന്‍ ബാങ്കുകളുടെ ഭാഗത്തുനിന്ന് നിരന്തരം സമ്മര്‍ദമുണ്ടായതിനെതുടര്‍ന്നാണ് ആര്‍ബിഐ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. രണ്ടുമാസത്തിനികം സമിതി റിപ്പോര്‍ട്ട് നല്‍കും.