മുംബൈ: കെവൈസി(ഉപഭോക്താവിനെ അറിയുക)മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് ഒരു കോടി രൂപ പിഴ.
കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലിക്കാത്തതിനും ഇത്തരം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനുംകൂടിയാണ് ഇത്രയും തുക പിഴചുമത്തിയത്. ജൂണ്‍ 18നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഫോറിന്‍ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതരില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്കിനെതിരെ നടപടി.
RBI penalises HDFC Bank