ബാങ്കുകള്‍ മിനിമം ബാലന്‍സ് വേണ്ടെന്നുവെയ്ക്കുമ്പോള്‍ അത് ഏര്‍പ്പെടുത്തി പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്. 

സേവിങ്ക് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിര്‍ത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിപ്പ്. ഡിസംബര്‍ 12 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്. 

മിനിമം 500 രൂപയെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷം അവസാനം മെയിന്റനന്‍സ് ചാര്‍ജിനത്തില്‍ 100 രൂപ ഈടാക്കും. അക്കൗണ്ടില്‍ ബാലന്‍സ് ഒന്നുമില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും.

ഗ്രാമീണമേഖലയില്‍ ഉള്‍പ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്. പുതിയ തീരുമാനം സാധാരണ നിക്ഷേപകര്‍ക്ക് തരിച്ചടിയാകും.  

Post Office Savings Account: Minimum balance limit increased