പാലക്കാട്: തപാൽ വകുപ്പിനുകീഴിലുള്ള തപാൽ പെയ്‌മെന്റ് ബാങ്കുകൾ സംസ്ഥാനത്ത് നവംബറോടെ യാഥാർഥ്യമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് പെയ്‌മെന്റ് ബാങ്ക് (ഇന്ത്യൻ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്) വരുന്നത്. 
 
രണ്ടാംഘട്ടത്തിൽ പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, ആലപ്പുഴ, കൊല്ലം, കാസർകോട്, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലടക്കം 16 ഇടത്ത് ബാങ്ക് സംവിധാനം നടപ്പിലാക്കും. 
   
ബാങ്ക് എ.ടി.എം. കാർഡുകളുപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന എല്ലാ സേവനങ്ങളും നൽകുന്ന റുപേ കാർഡുകളും ഇത്തരം ബാങ്കുകളിൽ ലഭിക്കും. നെറ്റ് ബാങ്കിങ് സൗകര്യങ്ങളും അധികംവൈകാതെ ഏർപ്പെടുത്തും. 

തപാൽ പെയ്‌മെന്റ് ബാങ്കുകളുടെ പ്രത്യേകത
*ജില്ലാ ആസ്ഥാനങ്ങളിലെ ശാഖ അതത് ജില്ലകളിലെ ഏകോപന ഓഫീസായാണ് പ്രവർത്തിക്കുക. ഇവയ്ക്ക് കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ബാങ്കിങ് സേവനങ്ങൾ നല്കും. 
*വായ്പ ഒഴികെയുള്ള ഒരുവിധം എല്ലാ ബാങ്കിങ് സേവനങ്ങളും നല്കും. 
* ഒരു അക്കൗണ്ടിൽ പരമാവധി ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നതിനും കറന്റ്‌ അക്കൗണ്ട് തുടങ്ങുന്നതിനും സൗകര്യമുണ്ടാകും.