ലക്ഷ്മി വിലാസ് ബാങ്കില്‍നിന്ന് ലഭിച്ചിരുന്ന സേവനങ്ങള്‍ തുടര്‍ന്നും അതുപോലെ നല്‍കാന്‍ ഡിബിഎസ് ബാങ്ക് ഇന്ത്യ. ലയനം നിലവില്‍വന്നതോടെ പലിശ നിരക്ക് ഉള്‍പ്പടെയുള്ളവയില്‍ വ്യത്യാസംവന്നേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ വിശദീകരണം.
നിലവിലുണ്ടായിരുന്ന ബാങ്കിങ് സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും. സേവിങ്‌സ് ബാങ്ക്, സ്ഥിര നിക്ഷേപ പലിശ നിരക്കില്‍ മാറ്റമുണ്ടാവില്ല. ലക്ഷ്മി വിലാസ് ബാങ്കിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും തുടര്‍ന്നും സര്‍വീസിലുണ്ടാകുമെന്നും ഡിബിഎസ് അറയിച്ചു.
സിങ്കപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ഗ്രൂപ്പ് ഹോള്‍ഡിങ്‌സിന്റെ അനുബന്ധ സ്ഥാപനമായ ഡിബിഎസ് ബാങ്ക് ഇന്ത്യയിലാണ് ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചത്.
സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ലയനനടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ നവംബര്‍ 27 മുതല്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ് ബാങ്കായി പ്രവര്‍ത്തിച്ചുതുടങ്ങി. മൊറട്ടോറിയവും നീക്കിയിട്ടുണ്ട്.
ലയനം പൂര്‍ണമായതോടെ ശാഖകളും ഡിജിറ്റല്‍ സംവിധാനങ്ങളും എടിഎമ്മുകളും പൂര്‍മായി പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. അക്കൗണ്ട് ഉടമകള്‍ക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇനി തടസ്സമുണ്ടാവില്ല.
Lakshmi Vilas Bank customers can access all services: DBS Bank