ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താത്തതിനാല്‍ ബാങ്കുകള്‍ അടുത്തകാലത്തൊന്നും വായ്പ പലിശ കുറയ്ക്കാനിടയില്ല. 

ആര്‍ബിഐ നിരക്ക് കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിനനുസരിച്ചാണ് ബാങ്കുകള്‍ സാധാരണ വായ്പ നിരക്കിലും കുറവ് വരുത്തുക.

ഉത്സവ സീസണായതിനാല്‍ ഫെസ്റ്റീവ് ലോണിന് ബാങ്കുകള്‍ മത്സരിച്ച് ഓഫറുകള്‍ നല്‍കിയേക്കുമെന്നതുമാത്രമാണ് പ്രതീക്ഷ.

റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നാല് ശതമാനവുമായാണ് തുടരുക. 

രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്നെടുക്കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകള്‍ ആര്‍ബിഐയില്‍ നല്‍കേണ്ട കരുതല്‍ധനമാണ് സിആര്‍ആര്‍. ഇതിന് ബാങ്കുകള്‍ക്ക് പലിശ ലഭിക്കില്ല.

പണം ആവശ്യം വരുമ്പോള്‍ ആര്‍ബിഐയില്‍നിന്ന് കുറഞ്ഞ പലിശയില്‍ വായ്പയെടുക്കാന്‍ റിപ്പോ നിരക്ക് കുറയ്ക്കുന്നത് ബാങ്കുകള്‍ക്ക് സഹായകരമാകും. അതുകൊണ്ടുതന്നെയാണ് ബാങ്കുകളും അതില്‍നിന്നുള്ള നേട്ടത്തിന്റെ ഒരുഭാഗം ഉപഭോക്താക്കള്‍ക്കും കൈമാറുന്നത്. 

table