എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈൽ ആപ്പ് വീണ്ടും തകരാറിലായി. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കൾ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. 

ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും തകരാർ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, തകരാർ പരിഹരിക്കാനുള്ള ശ്രമംതുടരുകയാണെന്നാണ് ബാങ്ക് അധികൃതരുടെ അറിയിപ്പ്. 

കഴിഞ്ഞവർഷവും ആപ്പുവഴിയുള്ള ബാങ്ക് ഇടപാടുകൾക്ക് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. പ്രാഥമിക ഡാറ്റസെന്ററിലെ വൈദ്യുതി തകരാറാണ് അതിന് കാരണമായി ബാങ്ക് അറിയിച്ചത്. 

സാങ്കേതികവിദ്യമെച്ചപ്പെടുത്തി തടസ്സങ്ങൾ ഒഴിവാക്കാൻ വിശദമായ പ്രവർത്തന പദ്ധതി ജനുവരിയിൽ ബാങ്ക് അവതരിപ്പിക്കുകുയംചെയ്തിരുന്നു. റിസർവ് ബാങ്കിന്റെ ഇടപെടലിനെതുടർന്നായിരുന്നു ഇത്.