ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതും പുതിയ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. 

ഡിജിറ്റല്‍ 2.0 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചതായി എക്‌സ്‌ചേഞ്ചിന് നല്‍കിയ അറിയിപ്പില്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

നവംബര്‍ 21നും അതിനുമുമ്പും നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡിജിറ്റല്‍ പണമിടപാട് എന്നിവ ഇടയ്ക്കിടെ തടസ്സപ്പെട്ടതിനെതുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. 

പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിനെതുടര്‍ന്നാണ് നവംബര്‍ 21ന് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് തടസ്സമുണ്ടായത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് ഉടനെ പരിഹാരം കാണാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. 

ഐടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രണ്ടുവര്‍ഷമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. 

Halt digital launches, stop selling new credit cards: RBI tells HDFC Bank