ടപ്പ് സാമ്പത്തികവർഷത്തെ ഏഴാംഘട്ട സോവറിൻ ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,765 രൂപയാണ് ധനമന്ത്രാലയം നിശ്ചിയിച്ചിട്ടുള്ളത്. ഓൺലൈനായി നിക്ഷേപംനടത്തുമ്പോൾ 50 രൂപ കിഴിവ് ലഭിക്കും. 

കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ അന്നത്തെ സ്വർണത്തിന്റെ മൂല്യം ലഭിക്കും. 2.5ശതമാനം വാർഷിക പലിശയും ബോണ്ട് വാഗ്ദാനംചെയ്യുന്നുണ്ട്. ആറുമാസം കൂടുമ്പോൾ പലിശ നിക്ഷേപകന്റെ അക്കൗണ്ടിൽ വരവുവെക്കുകയാണ് ചെയ്യുക.

ചുരുങ്ങിയത് ഒരുഗ്രാമിന് തുല്യമായ നിക്ഷേപമെങ്കിലും നടത്തണം. വ്യക്തിഗത നിക്ഷേപകർക്ക് പമാവധി നാല് കിലോഗ്രാംവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ, തിരഞ്ഞെടുത്ത പോസ്‌റ്റോഫീസുകൾ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി നിക്ഷേപിക്കാൻ കഴിയും. ഒക്ടോബർ 29ആണ് അവസാന തിയതി.