ന്യൂഡല്‍ഹി: അനുബന്ധ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ പഴയ ചെക്കുബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ ചെക്കുകളാണ് അസാധുവാകുക. 

ശാഖകളുടെ ഐഎഫ്എസ് കോഡുകളും മാറും. നേരത്തെ ചെക്ക് കൊടുത്തിട്ടുള്ളവര്‍ അവ തിരികെ വാങ്ങി ഇസിഎസ് നിര്‍ദേശമോ, പുതിയ ചെക്കോ നല്‍കണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.