രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു. 2016 സെപ്റ്റംബറിലാണ് ആദ്യമായി 100 ലക്ഷംകോടി പിന്നിട്ടത്. 2011 ഫെബ്രുവരിയിൽ 50 ലക്ഷംകോടിയും. 

2021 മാർച്ച് 26ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കൃത്യമായി പറഞ്ഞാൽ ബാങ്കുകളിലെ മൊത്തം നിക്ഷേപം 151.13 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷത്ത നിക്ഷേപവുമായി താരതമ്യംചെയ്താൽ 11.3ശതമാനമാണ് വർധന. 

അതേസമയം, കഴിഞ്ഞഒരുവർഷം നിക്ഷേപവരവിൽ അസ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസ്‌കുള്ള ആസ്തികളോട് വിമുഖതകാണിക്കുന്നതിനാലും സമ്പാദ്യത്തിൽനിന്ന് നിശ്ചിതവരുമാനം ആഗ്രഹിക്കുന്നതിനാലും നിക്ഷേപകർ ബാങ്ക് എഫ്ഡിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് വൻതോതിൽ പണംപിൻവലിച്ചതും ഡെറ്റ് ഫണ്ടുകളിലെ ആദായത്തിൽ മാർച്ചിൽ ഇടിവുണ്ടായതും ബാങ്ക് നിക്ഷേപം വർധിക്കാനിടയാക്കിയതായാണ് വിലയിരുത്തൽ. പിൻവലിച്ചനിക്ഷേപമെല്ലാം ബാങ്കിലാണെത്തിയത്. 

Banks in India cross ₹150 trillion milestone in deposits