ലിശ പരിമിതമാണെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് മിക്കവാറുംപേര്‍ ബാങ്ക് എഫ്ഡിയില്‍ നിക്ഷേപംനടത്തുന്നത്. വിലക്കയറ്റവരുമായി താരതമ്യംചെയ്യുമ്പോള്‍ നേട്ടമില്ലെന്നതാണ് ബാങ്ക് നിക്ഷേപത്തിന്റെ പരിമിതി. നിക്ഷേപിച്ചതുക നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ പരമാവധി പലിശനേടാമെന്നാകും പിന്നെ ചിന്ത. 

കോവിഡിനുശേഷമാണ് പലിശ നിരക്കില്‍ എക്കാലത്തെയും ഇടിവുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി താരതമ്യേന കൂടുതല്‍ പലിശ നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ ബാങ്കുകള്‍ അവതരിപ്പിച്ചു. 

ഏത് ബാങ്കില്‍ നിക്ഷേപിച്ചാലാണ് കൂടുതല്‍ പലിശ ലഭിക്കുന്നതെന്ന് നോക്കാം. 

1. മൂന്നുവര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത് 7.30ശതമാനം പലിശയാണ്. നിലവില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയില്‍ ഏറ്റവും കൂടുതല്‍ പലിശയാണ് സൂര്യോദയ് നല്‍കുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നുവര്‍ഷം കഴിയുമ്പോള്‍ 1.24 ലക്ഷം രൂപ ലഭിക്കും. 

2. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൂന്നുവര്‍ഷത്തെ നിക്ഷേപത്തിന് നല്‍കുന്ന പലിശ 7.25ശതമാനമാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 1.24 ലക്ഷം രൂപയാണ് ലഭിക്കുക. 

3. മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ നിക്ഷേപത്തിന് യെസ് ബാങ്ക് നല്‍കുന്നത് ഏഴുശതമാനം പലിശയാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 1.23ലക്ഷം രൂപ ലഭിക്കും. 

4. സമാന കാലാവധിയുള്ള നിക്ഷേപത്തിന് ആര്‍ബിഎല്‍ ബാങ്ക് നല്‍കുന്നത് 6.80ശതമാനം പലിശയാണ്. ഒരു ലക്ഷം നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 1.22 ലക്ഷം ലഭിക്കും. 

5. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലാകട്ടെ 6.75ശതമാനം പലിശയാണ് ലഭിക്കുക. 

കൂടുതല്‍ നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട ബാങ്കുകള്‍ താരതമ്യേന ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. 

ആര്‍ബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍(ഡിഐസിജിസി)അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഓരോ ബാങ്കിലെയും പരമാവധി അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് പരിരക്ഷ ലഭിക്കും.