മുംബൈ: ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകും. 

പിഎംസി ബാങ്കിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്.

നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ ആക്ടില്‍ ഇതിനായി ഭേദഗതി കൊണ്ടുവരും. 

നിലവില്‍ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് പരിരക്ഷയുള്ളത്. ഇതാകട്ടെ 25 വര്‍ഷംമുമ്പ് നിശ്ചയിച്ചതുമാണ്. നിലവിലെ ശരാശരി കണക്കുപ്രകാരം 70 ശതമാനം നിക്ഷേപ അക്കൗണ്ടുകളിലും രണ്ടു ലക്ഷംരൂപയ്ക്കുതാഴെയാണ് നിക്ഷേപമായുള്ളത്. 

Bank deposit cover may be doubled to Rs 2 lakh