ന്യൂഡൽഹി: പൊതുമേഖലയിലെ അലഹാബാദ് ബാങ്കിന് കേന്ദ്രസർക്കാർ 3,054 കോടി രൂപയുടെ മൂലധന സഹായം അനുവദിച്ചു. മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

മുൻഗണനാ ഓഹരികളായാണ് കേന്ദ്രത്തിന്റെ നിക്ഷേപം. ജൂൺ പാദത്തിൽ ബാങ്ക് 1,944 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു.

കിട്ടാക്കടം രൂക്ഷമായതിനെത്തുടർന്ന് പ്രതിസന്ധിയിലാണ് പല പൊതുമേഖലാ ബാങ്കുകളും. അഞ്ചു പൊതുമേഖലാ ബാങ്കുകൾക്കായി കേന്ദ്രം ഈ വർഷം ഇതിനോടകം 12,336 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി.