Photo:Francis Mascarenhas|REUTERS
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ
• ഡിജിറ്റൽ പണമിടപാടുകളിലേക്ക് ആളുകൾ എളുപ്പം ചുവടുമാറ്റിയെന്നതാണ് കോവിഡുകാലത്ത് സംഭവിച്ച വലിയൊരു മാറ്റം. കോവിഡ് പകരുമെന്നഭീതിയിൽ, എ.ടി.എമ്മിൽ കയറി പണമെടുക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു.
• പണം കൈമാറുന്നതിനും കെ.എസ്.ഇ.ബി., ടെലിഫോൺ, വാട്ടർ ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നതിനും ഓൺലൈൻ സംവിധാനത്തിലേക്ക് കൂടുതൽപേർ മാറി.
• കോവിഡുകാലത്തും ബാങ്കുകൾ അടച്ചിടാതിരുന്നതിനാൽ അടിയന്തരസേവനങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാങ്കുകൾ ഇടപാടുകൾക്കുള്ള സമയം പുനഃക്രമീകരിച്ചു. അക്കൗണ്ട് നമ്പർ അനുസരിച്ച് സമയംനൽകിയാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിച്ചത്.
• നിക്ഷേപം, പണം പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, സർക്കാർ ഇടപാടുകൾ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് ബാങ്കിങ് സേവനം ചുരുങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..