ഫോട്ടോ: മാതൃഭൂമി ആർക്കേവ്സ്
റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് അനുയോജ്യമായ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്.ഡി. ചെറിയതുക മാസംതോറും സ്ഥിരമായി നീക്കിവെയ്ക്കാന്‍ കഴിയുമെങ്കില്‍ എസ്.ഐ.പി മാതൃകയില്‍ നേട്ടമുണ്ടാക്കന്‍ സഹായിക്കുന്നവയാണ് ആര്.ഡി എന്നപേരില്‍ അറിയപ്പെടുന്ന ആവര്‍ത്തന നിക്ഷേപം.
എഫ്.ഡിയെപ്പോലെ ഉറപ്പുള്ള നേട്ടം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപത്തിലൂടെ കഴിയും. പോസ്റ്റ് ഓഫീസിലോ, ബാങ്കിലോ നിക്ഷേപം നടത്താന്‍ അവസരമുണ്ട്. ശാഖയില്‍ പോകാതെ ഓണ്‍ലൈനായും ആര്.ഡി തുടങ്ങാം. നിശ്ചിത തുക എല്ലാമാസവും അക്കൗണ്ടില്‍നിന്ന് എടുത്തുകൊള്ളും.
പോസ്റ്റ് ഓഫീസ്
ബാങ്കില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ പോസ്റ്റ് ഓഫീസിലെ ആര്‍ഡിയില്‍നിന്ന് ലഭിക്കും. അഞ്ചുവര്‍ഷമാണ് നിക്ഷേപ കാലാവധി. കുറഞ്ഞത് പ്രതിമാസം 100 രൂപയെങ്കിലും നിക്ഷേപിക്കണം. 5.8ശതമാനമാണ് പലിശ. മൂന്നുമാസം കൂടുമ്പോള്‍ പലിശ അക്കൗണ്ടില്‍ വരവുവെയ്ക്കും. കാലാവധി അഞ്ചുവര്ഷമാണെങ്കിലും മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും.
ബാങ്ക്
വിവിധ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് ബാധകമായ പലിശയാണ് ബാങ്കുകള്‍ ആര്‍ഡിക്ക് നല്‍കുന്നത്. കാലയളവിനനുസരിച്ച് 2.90ശതമാനം മുതല്‍ 5.50ശതമാനംവരെയാണ് പലിശ. മുതിര്‍ന്ന പൗരന്മാര്ക്ക് അരശതമാനംവരെ കൂടുതല്‍ പലിശ ലഭിക്കും. ഓണ്‍ലൈനായി നിക്ഷേപം നടത്താന്‍ കഴിയും. മാസംതോറും തുക അക്കൗണ്ടില്‍നിന്ന് എടുത്തുകൊള്ളും. കാലാവധിയെത്തുമ്പോള്‍ നിക്ഷേപ തുകയും പലിശയും അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യും. നിശ്ചിത കാലാവധിയിലുള്ള നിക്ഷേപം നേരത്തെ പിന്‍വലിച്ചാല്‍ ബാധകമായ പലിശയില്‍നിന്ന് നിശ്ചിതശതമാനം കിഴിച്ചശേഷമുള്ള തുകയാണ് ലഭിക്കുക.
RD(SBI) | |||
TENOR | INTEREST | ||
1Yr | 5.10 | ||
2Yr | 5.30 | ||
5Yr | 5.40 |
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..